കൊച്ചി: അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 53 വനിതകളെ ആദരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് വുമണ്‍ ലൈക് യു എന്ന കോഫി ടേബിള്‍ ബുക്കിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി.
സ്വപ്നങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും ഇടയില്‍ എന്ന പ്രമേയത്തില്‍ ചെന്നൈയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി ഭാരതി ഭാസ്കര്‍ മുഖ്യാതിഥിയായിരുന്നു.
പ്രതിസന്ധികളെ ധീരമായി നേരിട്ടു വിജയഗാഥകള്‍ രചിച്ച കരുത്തരായ സ്ത്രീകളുടെ കഥകളാണ് പുസ്തകം പങ്കുവയ്ക്കുന്നത്. അപര്‍ണ ഗണേശന്, മഹാലക്ഷ്മി ശരവണൻ, മുത്തമില്‍ സെല്‍വി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചുള്ള പ്രത്യേക സെഷനും ചടങ്ങിന്റെ ഭാഗമായി നടന്നു.
സ്ത്രീശക്തീകരണത്തോടുള്ള ബാങ്കിന്റെ പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു ഈ സംരംഭം.
Tags : South Indian Bank Womens day