x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​മ്പ് ശ​ശി ഓ​ര്‍​മ​യാ​യി ക​രു​തിവ​ച്ച​ത് 1.15 ല​ക്ഷം


Published: June 22, 2026 05:55 AM IST | Updated: June 22, 2026 05:55 AM IST

രാ​ജാ​ക്കാ​ട്: ടൗ​ണി​ലും പ​ള്ളി​യി​ലും ക്ഷേ​ത്ര​ത്തി​ലു​മെ​ല്ലാം നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ക​രി​മ്പ് ശ​ശി എ​ന്നു​വി​ളി​ക്കു​ന്ന പ​ന​ച്ചി​ക്കു​ഴി പു​തു​ശേ​രി​ല്‍ ശ​ശി (61) ഓ​ര്‍​മ​യാ​യ​പ്പോ​ള്‍ ബാ​ക്കി​യാ​യ​ത് 1.15 ല​ക്ഷം രൂ​പ. ടൗ​ണി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ തി​ണ്ണ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ശ​ശി​യു​ടെ മ​ര​ണ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് ക​വ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഈ ​തു​ക ല​ഭി​ച്ച​ത്.

മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ച ശേ​ഷം
പ​ന​ച്ചി​ക്കു​ഴി​യി​ലെ വീ​ട്ടി​ല്‍ വ​ല്ല​പ്പോ​ഴും ചെ​ല്ലു​ന്ന ശ​ശി എ​പ്പോ​ഴും രാ​ജാ​ക്കാ​ട്ടെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. എ​വി​ടെ ക​രി​മ്പ് ക​ണ്ടാ​ലും ആ​രോ​ടും ചോ​ദി​ക്കാ​തെ ഒ​ടി​ച്ച് ക​ഴി​ക്കു​ന്ന​തി​നാ​ലാ​ണ് ക​രി​മ്പ് ശ​ശി​യെ​ന്ന പേ​രു​വീ​ണ​ത്. സ​മീ​പ​ത്തെ സ്‌​കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു കു​ളി​യും കി​ട​പ്പു​മെ​ല്ലാം.

എ​ല്ലാ മ​ര​ണ വീ​ടു​ക​ളി​ലും എ​ത്തു​ന്ന ശ​ശി സം​സ്‌​കാ​രം ക​ഴി​ഞ്ഞേ അ​വി​ടെ​നി​ന്ന് മ​ട​ങ്ങൂ. രാ​ജാ​ക്കാ​ട്ടെ ഉ​ത്സ​വ​ങ്ങ​ളി​ലും തി​രു​നാ​ളു​ക​ളി​ലും വി​വാ​ഹ സ​ത്കാ​ര​ത്തി​ലു​മെ​ല്ലാം പ​ങ്കെ​ടു​ക്കും. പ​രി​ച​യ​ക്കാ​രെ ക​ണ്ടാ​ല്‍ ചാ​യ​ക്കാ​ശ് വാ​ങ്ങും. ഇ​തു കൂ​ട്ടി​വ​ച്ചാ​ണ് ശ​ശി​യു​ടെ ക​രു​ത​ല്‍ ശേ​ഖ​രം ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​യ​ത്. രാ​ജാ​ക്കാ​ട് മ​ഠ​ത്തി​ല്‍​നി​ന്നു മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഭ​ക്ഷ​ണ​വും ല​ഭി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം അ​വ​ശ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​ല​ക്കാ​ട്ട് രാ​ജാ​ക്കാ​ട് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട് കി​ഡ്‌​നി​ക​ളും ത​ക​രാ​റി​ലാ​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. ചി​കി​ത്സ​യി​ല്‍ വ​ലി​യ പു​രോ​ഗ​തി ഉ​ണ്ടാ​വാ​ത്ത​തി​നാ​ല്‍ സ​ഹോ​ദ​രി​മാ​ര്‍ താ​മ​സി​ക്കു​ന്ന തൊ​ടു​പു​ഴ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു.

സം​സ്‌​കാ​ര​ത്തി​നു ശേ​ഷം ടൗ​ണി​ലെ ജൂ​വ​ല​റി​യു​ടെ വ​ശ​ത്തു​ള്ള ചെ​റി​യ മു​റി​യു​ടെ സ്‌​റ്റെ​യ​ര്‍​കേ​സി​ന് അ​ടി​യി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​വ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ട​യു​ട​മ ക​ളീ​ക്ക​ല്‍ ത​ങ്ക​ച്ച​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​ല​ക്കാ​ട്ട്, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ട്ര​ഷ​റ​ര്‍ വി.​സി. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ തു​ക എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി.
ശ​ശി​യു​ടെ ചി​കി​ത്സാ​ച്ചെ​ല​വി​ന് പ​ണം ചെ​ല​വാ​ക്കി​യ ബ​ന്ധു​ക്ക​ള്‍​ക്ക് തു​ക ന​ല്‍​കു​മെ​ന്ന് രാ​ജാ​ക്കാ​ട് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : nattu vishesham 1.15 lakhs donated Karimbu Sashi

Recent News

Corehub Up