x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടാ​പ്പ​ക​ൽ വീ​ടു കു​ത്തി​ത്തു​റ​ന്ന് 14 പ​വ​നും 15,000 രൂ​പ​യും ക​വ​ർ​ന്നു


Published: June 20, 2026 04:48 AM IST | Updated: June 20, 2026 04:48 AM IST

വ​രാ​പ്പു​ഴ: കൂ​ന​മ്മാ​വ് പ​ട്ടാ​പ്പ​ക​ൽ വീ​ടു കു​ത്തി​ത്തു​റ​ന്ന് 14 പ​വ​നും 15000 രൂ​പ​യും ക​വ​ർ​ന്നു. പ​ള്ളി​ക്ക​ട​വ് റോ​ഡി​ൽ ചു​ള്ളി​ക്കാ​ട്ട് ദേ​വ​സി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ദേ​വ​സി​യും ഭാ​ര്യ ഷീ​ല​യും ആ​ശു​പ​തി​യി​ൽ പോ​യ സ​മ​യ​ത്താ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​രു​വ​രും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ അ​ടു​ക്ക​ള വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു പ​വ​ൻ തൂ​ക്ക​മു​ള്ള മൂ​ന്നു വ​ള​യും ര​ണ്ടു പ​വ​ൻ തൂ​ക്ക​മു​ള്ള ഒ​രു ത​ട​വ​ള​യു​മ​ട​ക്ക​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. അ​ല​മാ​ര​യി​ൽ വ​ച്ചി​രു​ന്ന 15,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽ മ​ക​ന്‍റെ ഭാ​ര്യ ജോ​വി​ന്‍റെ അ​ല​മാ​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​ന്പത് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നി​ട്ടു​ണ്ട്.

അ​ധ്യാ​പി​ക​യാ​യ ജോ​വി​ൻ സ്‌​കൂ​ളി​ലാ​യി​രു​ന്നു. ‌സ്‌​കൂ​ളി​ലെ 50,000 രൂ​പ ഇ​തേ അ​ല​മാ​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ടി​ല്ല. മോ​ഷ​ണ​ത്തി​ന് ശേ​ഷം പി​ന്നി​ലു​ടെ ത​ന്നെ​യാ​ണ് മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ട​ത്. ഈ ​ഭാ​ഗ​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മ​റ്റു ഭാ​ഗ​ത്തെ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു.

ഒ​രാ​ൾ ഉ​ച്ച​സ​മ​യ​ത്ത് മൂ​ന്നു ത​വ​ണ ഇ​തു​വ​ഴി ന​ട​ന്നു പോ​കു​ന്ന​ത് ക​ണ്ട​താ​യി ഒ​രു സ്ത്രീ ​പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി വ​രാ​പ്പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ ഡോ​ഗ്സ്കോ​ഡും വി​ര​ല​ട​യാ​ളം വി​ദ​ഗ്ധ​രും ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up