പാലാ: നസ്രാണികളുടെ ഐക്യത്തിനും ഏതദ്ദേശീയ മെത്രാനു വേണ്ടിയും യൂറോപ്യന്‍ മേധാവിത്വത്തില്നിന്നുള്ള മോചനത്തിനു വേണ്ടിയുമുള്ള നിധീരിക്കല്‍ മാണിക്കത്തനാരുടെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടേണ്ടതാണെന്ന് പാലാ രൂപത ചാന്‍സലര്‍ ഫാ. ഡോ. ജോസഫ് കുറ്റിയാങ്കല്‍. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതിയുടെ നേതൃത്വത്തില്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ 122-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം പാലാ ഷാലോം പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമുദായ നേതാവ്, നിയമജ്ഞന്, പത്രപ്രവര്ത്തകന്, ബഹുഭാഷാ പണ്ഡിതന്, വിദ്യാഭ്യാസ പ്രവര്ത്തകന്, ചരിത്രകാരന്, രാഷ്ട്രീയചിന്തകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അനന്യസാധാരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, എം.എം. ജേക്കബ്, ആന്‍സമ്മ സാബു, ജോണ്സണ് വീട്ടിയാങ്കല്‍, പയസ് കവളംമാക്കല്‍, സി.എം. ജോര്‍ജ്, ജോണ്സണ് ചെറുവള്ളി, ടോമി കണ്ണിറ്റുമ്യാലില്‍, രാജേഷ് പാറയില്‍, എഡ്വിന് പാമ്പാറ, ക്ലിന്റ് അരീപ്ലാക്കല്‍, ലിബി മണിമല തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : unforgettable