x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ​യൂ​ർ മ​ല​ക​ൾ വീ​ണ്ടെ​ടു​ത്തു


Published: June 20, 2026 11:16 PM IST | Updated: June 20, 2026 11:16 PM IST

മ​റ​യൂ​ർ: വി​ദേ​ശ ആ​ക്ര​മ​ണ​കാ​രി സ​സ്യ​ങ്ങ​ളെ ന​ശി​പ്പി​ച്ച് മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ പു​ൽ​മേ​ടു​ക​ളും ചോ​ല​വ​ന​ങ്ങ​ളും വീ​ണ്ടെ​ടു​ത്ത പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​ന പ​ദ്ധ​തി അ​ടു​ത്ത ത​ല​മു​റ​യ്ക്ക് ജീ​വ​ജ​ലം ഉ​റ​പ്പാ​ക്കു​ന്നു. 2023ൽ ​മ​റ​യൂ​ർ ച​ന്ദ​ന​ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ലൂ​ടെ ഇ​തു​വ​രെ പോ​ത്ത​ടി, അ​ഞ്ചു​നാ​ട്ടാ​ൻ​പാ​റ മ​ല​നി​ര​ക​ളി​ലെ 110 ഹെ​ക്ട​ർ സ്ഥ​ലം പു​ൽ​മേ​ടു​ക​ളും ചോ​ല​വ​ന​ങ്ങ​ളു​മാ​ക്കി മാ​റ്റി.

മ​റ​യൂ​ർ ച​ന്ദ​ന​ഡി​വി​ഷ​ൻ ഡി​എ​ഫ്‌​ഒ പി.​ജെ. സു​ഹൈ​ബ്, റേ​ഞ്ച് ഓ​ഫീ​സ​ർ അ​ബ്ജു കെ. ​അ​രു​ൺ, പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ പാ​ലാ രാ​മ​പു​രം സ്വ​ദേ​ശി എ.​കെ. പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്.

യൂ​ക്ക​ലി​പ്റ്റ​സ്, വാ​റ്റി​ൽ, കൊ​ങ്ങി​ണി, ക​മ്യൂ​ണി​സ്റ്റ് പ​ച്ച തു​ട​ങ്ങി​യ വി​ദേ​ശ സ​സ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ച് പ്ര​കൃ​തി​യെ പ​ഴ​യ രൂ​പ​ത്തി​ലാ​ക്കു​ക​യാ​ണ്.

1980ക​ളി​ൽ വ​നം വ​കു​പ്പി​ന്‍റെ പ്ലാ​ന്‍റേ​ഷ​ൻ പ​ദ്ധ​തി​ക​ൾ മൂ​ലം ഈ ​മ​ല​നി​ര​ക​ൾ വി​ദേ​ശ സ​സ്യ​ങ്ങ​ളാ​ൽ മൂ​ട​പ്പെ​ട്ടി​രു​ന്നു. ഇ​തു മ​ണ്ണി​ന്‍റെ ജ​ല​സം​ഭ​ര​ണ​ശേ​ഷി ന​ശി​പ്പി​ക്കു​ക​യും മ​റ്റു സ്ഥാ​നീ​യ​സ​സ്യ​ങ്ങ​ൾ വ​ള​രാ​തി​രി​ക്കു​ക​യും ചെ​യ്തു. മ​ഴ പെ​യ്താ​ലും വെ​ള്ളം വ​റ്റി​പ്പോ​കു​ന്ന സ്ഥി​തി​യാ​യി​രു​ന്നു. എ​ന്നാ​ൽ, പു​നഃ​സ്ഥാ​പ​ന പ​ദ്ധ​തി​ക്കു ശേ​ഷം സ്ഥി​തി തി​രി​ച്ചു​വ​രി​ക​യാ​ണ്.

ജ​ല​സ​മൃ​ദ്ധി വ​ർ​ധി​ച്ചു

അ​ഞ്ചു​നാ​ട്ടാ​ൻ​പാ​റ​യി​ലെ ഒ​രു അ​രു​വി​യി​ൽ 2023 ഏ​പ്രി​ൽ ഒ​ന്നി​ന് ഒ​രു മി​നി​റ്റി​ൽ 6.5 ലി​റ്റ​ർ മാ​ത്ര​മാ​യി​രു​ന്ന നീ​രൊ​ഴു​ക്ക്, 2025 മാ​ർ​ച്ച് 30ന് ​അ​ത് 21 ലി​റ്റ​റാ​യി വ​ർ​ധി​ച്ചു. ഇ​പ്പോ​ൾ മ​ല​നി​ര​ക​ളി​ലെ മി​ക്ക നീ​രൊ​ഴു​ക്കു​ക​ളും ജ​ല​സ​മൃ​ദ്ധി​യി​ലാ​ണ്. പോ​ത്ത​ടി​യും അ​ഞ്ചു​നാ​ട്ടാ​ൻ​പാ​റ​യും മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ത്തി​ല​ധി​കം ഉ​ന്ന​തി​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും മ​റ​യൂ​ർ ടൗ​ണി​ലേ​ക്കു​മു​ള്ള കു​ടി​വെ​ള്ള​ത്തി​ന്‍റെ പ്ര​ധാ​ന സ്രോ​ത​സു​ക​ളാ​യ ക​ന്നി​യാ​ർ, നെ​ല്ലി​പ്പെ​ട്ടി​യാ​ർ, ക​മ്മാ​ളം കു​ടി​യാ​ർ തു​ട​ങ്ങി​യ പാ​മ്പാ​ർ പു​ഴ​യു​ടെ കൈ​വ​ഴി​ക​ളി​ലേ​ക്കു സ്ഥി​ര​മാ​യി ഇ​പ്പോ​ൾ വെ​ള്ള​മെ​ത്തു​ന്നു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്ത് വ​റ്റി​പ്പോ​കാ​റു​ള്ള പു​ഴ​ക​ൾ ഇ​പ്പോ​ൾ ജ​ല​സ​മൃ​ദ്ധി​യോ​ടെ ഒ​ഴു​കു​ന്നു.

വ​ന്യ​ജീ​വി സം​ഘ​ർ​ഷം കു​റ​ഞ്ഞു

പു​ൽ​മേ​ടു​ക​ളും ചോ​ല​വ​ന​ങ്ങ​ളും തി​രി​ച്ചു​വ​ന്ന​തോ​ടെ മ​ല​നി​ര​ക​ൾ വ​ന്യ​ജീ​വി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യി മാ​റി. കൂ​ര​ൻ, കാ​ട്ടു​കോ​ഴി, കാ​ട​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ച്ചു. തീ​റ്റ​യ്ക്കും വെ​ള്ള​ത്തി​നും വേ​ണ്ടി ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന കാ​ട്ടു​പോ​ത്തു​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​യി നാ​ട്ടു​കാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 250 ഹെ​ക്ട​റി​ൽ​കൂ​ടി പു​നഃ​സ്ഥാ​പ​നം ന​ട​പ്പാ​ക്കാ​ന​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന​ന​ത്. ഇ​തു വ​രും ത​ല​മു​റ​യ്ക്കു സ​മൃ​ദ്ധ​മാ​യ ജ​ല​വും ആ​രോ​ഗ്യ​ക​ര​മാ​യ പ​രി​സ്ഥി​തി​യും ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​റ​യൂ​ർ ച​ന്ദ​ന ഡി​വി​ഷ​ൻ ഡി​എ​ഫ്‌​ഒ പി.​ജെ. സു​ഹൈ​ബ് പ​റ​ഞ്ഞു. പ്ര​കൃ​തി​യോ​ടൊ​പ്പ​മു​ള്ള ഈ ​മ​ട​ക്കം മ​റ​യൂ​രി​ന്‍റെ മ​ല​നി​ര​ക​ൾ​ക്കു മാ​ത്ര​മ​ല്ല, മു​ഴു​വ​ൻ മ​നു​ഷ്യ​രാ​ശി​ക്കും പ്ര​ത്യാ​ശ ന​ൽ​കു​ന്ന മാ​തൃ​ക​യാ​ണ്.

Tags : Marayur

Recent News

Corehub Up