x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ബ​ജ​റ്റിൽ പൂ​ഞ്ഞാ​റി​നെ അ​വ​ഗ​ണി​ച്ചെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ


Published: June 20, 2026 11:23 PM IST | Updated: June 20, 2026 11:23 PM IST

ഈ​രാ​റ്റു​പേ​ട്ട: ക​ഴി​ഞ്ഞ ജ​നു​വ​രി 29നു ​മു​ന്‍ മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ല്‍ മു​ന്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ച പ​ദ്ധ​തി​ക​ള്‍​ക്കു മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ല്‍ ഭ​ര​ണാ​നു​മ​തി​യോ​ടു​കൂ​ടി തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​തെ​ന്നും പു​തി​യ പ​ദ്ധ​തി​ക​ള്‍ ഒ​ന്നും​ത​ന്നെ പൂഞ്ഞാ​റി​നു ബ​ജ​റ്റി​ല്‍ വ​ന്നി​ട്ടി​ല്ലെ​ന്നും സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്കല്‍.

പ​ഴ​യ ബ​ജ​റ്റ് നി​ര്‍​ദേ​ശ​ങ്ങ​ളി​ലെ വാ​ഗ​മ​ണ്‍-​ഇ​ള​ങ്കാ​ട് കേ​ന്ദ്രീ​ക​രി​ച്ച് ടൂ​റി​സം സ​ര്‍​ക്യൂ​ട്ട്, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന് പു​തി​യ ആ​സ്ഥാ​ന​മ​ന്ദി​രം, എ​രു​മേ​ലി മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ര​ണ്ടാം​ഘ​ട്ടം, പു​ഞ്ച​വ​യ​ലി​ല്‍ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍, മു​ക്കൂ​ട്ടു​ത​റ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണം, പൂ​ഞ്ഞാ​റി​ല്‍ കാ​ര്‍​ഷി​ക മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന നി​ര്‍​മാ​ണ​കേ​ന്ദ്രം തു​ട​ങ്ങി​യവ ‍ഒ​ഴി​വാ​ക്കി​യ​താ​യും സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ശ​ബ​രി​മ​ല ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് സ്ഥാ​പി​ക്കു​ന്ന​തി​ന് ഹൈ​ക്കോ​ട​തി വി​ധി​മൂ​ലം ഉ​ണ്ടാ​യി​ട്ടു​ള്ള ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ച്ചി​ട്ടി​ല്ല. പൂ​ഞ്ഞാ​റി​നെ എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഹ​ബ്ബാ​ക്കി മാ​റ്റു​ക, റൈ​സിം​ഗ് പൂ​ഞ്ഞാ​ര്‍ നി​ക്ഷേ​പ​ക​സം​ഗ​മ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കി പു​തി​യ സം​രം​ഭ​ങ്ങ​ളും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യൊ​ന്നും ബ​ജ​റ്റി​ല്‍ ഇ​ടംപി​ടി​ച്ചി​ല്ല.

പു​തി​യ താ​ലൂ​ക്ക് രൂ​പീ​ക​ര​ണം, ഈ​രാ​റ്റു​പേ​ട്ട ട്രാ​ഫി​ക് പോ​ലീ​സ് യൂ​ണി​റ്റ് സ്ഥാ​പി​ക്ക​ല്‍, ഈ​രാ​റ്റു​പേ​ട്ട കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്ത​ല്‍ തു​ട​ങ്ങി​യ​വ ഭ​ര​ണാ​നു​മ​തി​യു​ള്ള പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​തെ ടോ​ക്ക​ണ്‍ പ്രൊ​വി​ഷ​നോ​ടു​കൂ​ടി​യു​ള്ള ബ​ജ​റ്റ് നി​ര്‍​ദേ​ശ​ങ്ങ​ളാ​യി മാ​ത്രം ഉ​ള്‍​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​തു നി​രാ​ശാ​ജ​ന​ക​മാ​ണ്.

റ​ബ​റി​ന്‍റെ അ​ടി​സ്ഥാ​ന​വി​ല 250 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്തി​യ പ്ര​ഖ്യാ​പ​നം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ പ​റ​ഞ്ഞു.

Tags : budget Nattuvishesham Distric News

Recent News

Corehub Up