x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ​വി​ല​ങ്ങാ​ട് മേഖലയിൽ പ​ക​ർ​ച്ച​പ്പ​നി പ​ട​രു​ന്നു


Published: June 20, 2026 11:34 PM IST | Updated: June 20, 2026 11:34 PM IST

കു​റ​വി​ല​ങ്ങാ​ട്: മേ​ഖ​ല​യി​ൽ പ​ക​ർ​ച്ച​പ്പ​നി വ്യാ​പ​ക​മാ​കു​ന്നു. ഇ​ൻ​ഫ്ലു​വ​ൻ​സ​യും മേ​ഖ​ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഓ​രോ ദി​വ​സ​വും പ​നി ബാ​ധി​ച്ച് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നുണ്ട്.

പ​നി​യും ചു​മ​യു​മാ​യാ​ണ് പ​ല​രും ചി​കി​ത്സ തേ​ടു​ന്ന​ത്. ശ​രീ​ര​വേ​ദ​ന​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. ചി​ല​ർ​ക്ക് ഛർ​ദ്ദി​യും ഉ​ണ്ടാ​കു​ന്നു​ണ്ട്.

മ​ര​ങ്ങാ​ട്ടു​പി​ള്ളി, ഉ​ഴ​വൂ​ർ, വെ​ളി​യ​ന്നൂ​ർ, ക​ട​പ്ലാ​മ​റ്റം, കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ചി​ട്ട​യാ​യ വി​ശ്ര​മ​മാ​ണ് ഡോ​ക്‌​ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത്. പ​ഴ​കി​യ​തും ത​ണു​ത്ത​തു​മാ​യ ആ​ഹാ​ര​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് ഉ​ചി​ത​മാ​ണെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Tags : Epidemic Nattuvishesham Distric News

Recent News

Corehub Up