x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ൽ 24 മ​ണി​ക്കൂ​ർ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: August 22, 2026 02:55 AM IST | Updated: August 22, 2026 02:55 AM IST

കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ൽ 24 മ​ണി​ക്കൂ​ർ പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ര്യ​ങ്കാ​വ്, കു​മ​ളി, വാ​ള​യാ​ർ, മീ​നാ​ക്ഷി​പു​രം, കാ​റാ​ളി ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ൽ മൊ​ബൈ​ൽ ഫു​ഡ് ടെ​സ്റ്റിംഗ് ലാ​ബു​ക​ളു​ടെ സേ​വ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ഴം, പ​ച്ച​ക്ക​റി, പാ​ൽ-​പാ​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, ഭ​ക്ഷ്യ​എ​ണ്ണ, ശ​ർ​ക്ക​ര തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ലാ​ബ് വി​ദ​ഗ്ധ​രും വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​ത്സ​മ​യം പ​രി​ശോ​ധി​ക്കും. ഓ​ൺ​ലൈ​ൻ ഭ​ക്ഷ്യ​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ ഗോ​ഡൗ​ണു​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ഫ്ലി​പ്കാ​ർ​ട്ട്, ബി​ഗ് ബാ​സ്‌​ക്ക​റ്റ്, ബ്ലി​ങ്കി​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ ഡാ​ർ​ക്ക് സ്റ്റോ​റു​ക​ളി​ൽ ഓ​ണം സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് 80 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

നെ​യ്യ്, ശ​ർ​ക്ക​ര, പാ​യ​സം മി​ക്സ്, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി​യ​വ​യു​ടെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. കാ​ലാ​വ​ധി, സം​ഭ​ര​ണ താ​പ​നി​ല, ലേ​ബ​ലി​ങ്, സം​ഭ​ര​ണ​രീ​തി എ​ന്നി​വ​യും പ​രി​ശോ​ധി​ക്കും. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags : Nattuvishesham District News 24-hour food safety checks

Recent News

Corehub Up