x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് മോ​ഷ​ണ കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 22, 2026 03:42 AM IST | Updated: August 22, 2026 03:42 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ല്‍ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ല്‍. പ​ര​പ്പി​ല്‍ ത​ല​നാ​ര്‍ തൊ​ടു​ക​യി​ൽ സ്വ​ദേ​ശി ഷ​ഫീ​ഖ് നി​വാ​സി​ല്‍ അ​ര്‍​ഫാ (24 ) നെ​യാ​ണ് ടൗ​ണ്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് കു​റ്റി​ച്ചി​റ​യി​ല്‍ നി​ന്നും ഗു​ജ​റാ​ത്തി സ്ട്രീ​റ്റി​ലേ​ക്ക് പോ​കു​ന്ന റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ന​ട​ക്കാ​വ് സ്വ​ദേ​ശി​യാ​യ ഷാ​ജ​ഹാ​ന്‍റെ പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്കൂ​ട്ട​ര്‍ പ്ര​തി മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.\

യു​വാ​വി​ന്‍റെ പ​രാ​തി​യി​ല്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും സം​ഭ​വ​സ്ഥ​ല​ത്തെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രേ ഇ​രു​പ​തോ​ളം കേ​സു​ക​ള്‍ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ഉ​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Nattuvishesham District News youth arrested

Recent News

Corehub Up