കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തിയ നടത്തിയ പ്രതിഷേധ ധർണ മുൻമന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യുന്നു.
തൃപ്പൂണിത്തുറ: നാളിതുവരെയുള്ള അത്തം ഘോഷയാത്രയിൽ രാഷ്ട്രീയം കലർത്താൻ ആരും ശ്രമിച്ചിട്ടില്ലെന്നും എന്നാൽ ഇത്തവണ അത്തം ഘോഷയാത്ര കാവിവൽക്കരിയ്ക്കാൻ നടത്തിയ ശ്രമങ്ങൾക്ക് അത്താഘോഷ കമ്മിറ്റി ചെയർമാനും ജനറൽ കൺവീനറും ജനങ്ങളോട് മറുപടി പറയണമെന്നും മുൻമന്ത്രി കെ.ബാബു.
അത്തം ഘോഷയാത്രയിൽ സംഘപരിവാർ പതാകയുയർത്തി പൂനെ സംഘത്തിന് നാസിക് ഡോൾ അവതരിപ്പിക്കാൻ അനുവാദം നൽകി അത്താഘോഷം കാവിവൽക്കരിച്ചതിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് പി.സി.പോൾ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ രാജു പി.നായർ, സി.എ.ഷാജി, സി.വിനോദ്, യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ പി.ഡി. ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു.
Tags : NattuVishesham DistricteNews