പുല്‍പ്പള്ളി മരക്കടവില്‍ ചത്ത പശുക്കളില്‍ ഒന്ന്.
പുല്‍പ്പള്ളി: മരക്കടവില്‍ തൊഴുത്തില്‍ കെട്ടിയ രണ്ട് കറവപ്പശുക്കള്‍ ചത്തു. കരടിയില്‍ ചന്ദ്രന്റെ പശുക്കളാണ് ചത്തത്. ഇന്നലെ ഉച്ചയോടെയാണ് പശുക്കള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ഒരു പശു തൊഴുത്തില്‍ത്തന്നെ ചത്തു. രണ്ടാമത്തേതിനെ തൊഴുത്തിന് പുറത്ത് ഇറക്കിക്കെട്ടിയെങ്കിലും വൈകാതെ ജീവന് പോയി. പാമ്പുകടിയേറ്റാണ് പശുക്കള്‍ ചത്തതെന്ന സംശയത്തിലാണ് വീട്ടുകാരും നാട്ടുകാരും. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയാകൂ. ക്ഷീരവൃത്തിയാണ് ചന്ദ്രന്റെയും കുടുംബത്തിന്റെയും മുഖ്യ ഉപജീവനമാര്‍ഗം. പശുക്കള്‍ ചത്തതോടെ വരുമാനം നിലച്ച കുടുംബം ജീവിതം എങ്ങനെ മുമ്പോട്ട് കൊണ്ടുപോകുമെന്ന വ്യാകുലതയിലാണ്.
Tags : Nattuvishesham District News Two cows die