കോയമ്പത്തൂർ നെഹ്റു കോളജിൽ നടന്ന കോമേഴ്സ് ദേശീയ സെമിനാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾ.
കോയമ്പത്തൂർ: നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് കോമേഴ്സ് വിഭാഗവും ന്യൂഡൽഹി ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സും സംയുക്തമായി ഇന്ത്യ- യു.എസ് സാമ്പത്തിക സഹകരണവും വികസിത് ഭാരത് 2047 ലക്ഷ്യവും എന്ന വിഷയത്തിൽ രണ്ടുദിവസത്തെ ദേശീയ സെമിനാർ സംഘടിപ്പിച്ചു. ചടങ്ങിൽ കോമേഴ്സ് വിഭാഗം പ്രഫസർ എം. കനകരത്നം സ്വാഗതം പറഞ്ഞു. നെഹ്റു എഡ്യൂക്കേഷൻ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എച്ച്.എൻ. നാഗരാജ അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിൽ വിദഗ്ധർ ക്ലാസെടുത്തു. കോളജ് പ്രിൻസിപ്പൽ ഡോ.വി. വിജയകുമാർ സ്വാഗതവും കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ശോഭന നന്ദിയും പറഞ്ഞു.
Tags : NattuVishesham DistricteNews