x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​മെ​ത്താ​റാ​യ​തോ​ടെ മാ​വേ​ലി​മാ​ര്‍​ക്ക് വ​ന്‍ ഡി​മാ​ന്‍​ഡ്

വെബ് ഡെസ്ക്
Published: August 22, 2026 05:03 AM IST | Updated: August 22, 2026 05:03 AM IST

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​ല്‍​പ്പ​ള്ളി​യി​ല്‍ ഇ​റ​ങ്ങി​യ മാ​വേ​ലി.

പു​ല്‍​പ്പ​ള്ളി: നാ​ടും ന​ഗ​ര​വും ഓ​ണ​ത്തി​ര​ക്കി​ലേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ ആ​ഘോ​ഷ​ത്തി​മ​ര്‍​പ്പി​ലാ​ക്കാ​ന്‍ മാ​വേ​ലി​മാ​രും ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു.

ഓ​ണം എ​ത്താ​റാ​യ​തോ​ടെ മാ​വേ​ലി​മാ​ര്‍ തി​ര​ക്കോ​ട് തി​ര​ക്കി​ലാ​ണ്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും കി​രീ​ട​വും വേ​ഷ​വും അ​ഴി​ച്ചു​വെ​ക്കാ​ന്‍ സ​മ​യം​കി​ട്ടാ​റി​ല്ലെ​ന്നാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി മാ​വേ​ലി​വേ​ഷം കെ​ട്ടു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത്. ക്ല​ബ്ബു​ക​ളു​ടേ​യും സം​ഘ​ട​ന​ക​ളു​ടെ​യും റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടേ​യു​മെ​ല്ലാം ഓ​ണാ​ഘോ​ഷ​ത്തി​ല്‍ ല​ക്ഷ​ണ​മൊ​ത്ത മാ​വേ​ലി​യാ​ണ് താ​രം.

എ​ന്നാ​ല്‍ വ​സ്ത്രം, കി​രീ​ടം, കു​ട, ആ​ഭ​ര​ണ​ങ്ങ​ള്‍, മേ​ക്ക​പ്പ് എ​ന്നി​വ​യ്ക്കു​ള്ള ചെ​ല​വ് സ്വ​ന്തം കീ​ശ​യി​ല്‍​നി​ന്നെ​ടു​ക്ക​ണം. ചി​ല​യി​ട​ത്ത് സം​ഘാ​ട​ക​ര്‍​ത​ന്നെ ഈ ​ചെ​ല​വു​ക​ള്‍ വ​ഹി​ക്കും. ഓ​ണ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​ന് മു​ന്‍​പേ മാ​വേ​ലി വേ​ഷം കെ​ട്ടു​ന്ന​വ​രെ തേ​ടി ആ​ളു​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ മാ​വേ​ലി​ക്ക് കി​ട്ടു​ന്ന സ്വീ​കാ​ര്യ​ത വ​ലു​താ​ണ്. പ​രി​പാ​ടി​ക്കെ​ത്തു​ന്ന വി​ശി​ഷ്ടാ​തി​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മാ​വേ​ലി​ക്ക് കൈ​കൊ​ടു​ത്തേ മ​ട​ങ്ങു. ഇ​തി​നി​ട​യി​ല്‍ സ​ന്ദ​ര്‍​ശ​ക​രെ കൈ​വീ​ശി​ക്കാ​ട്ട​ണം. കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ​കൂ​ടെ സെ​ല്‍​ഫി​യെ​ടു​ക്കാ​നും വ​ന്‍ തി​ര​ക്കാ​ണ്.

Tags : Nattuvishesham District News Onam approache Maveli

Recent News

Corehub Up