x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ ജി​ല്ലാ​ത​ല ഓ​ണം വി​പ​ണ​ന​മേ​ള​യ്ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: August 22, 2026 04:59 AM IST | Updated: August 22, 2026 04:59 AM IST

കു​ടും​ബ​ശ്രീ​യു​ടെ ജി​ല്ലാ​ത​ല ഓ​ണം വി​പ​ണ​ന​മേ​ള മാ​ന​ന്ത​വാ​ടി മൈ​സൂ​ര്‍ റൂ​ട്ടി​ല്‍ ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: ഓ​ണ​വി​പ​ണി കീ​ഴ​ട​ക്കാ​ൻ കു​ടും​ബ​ശ്രീ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ജി​ല്ലാ​ത​ല ഓ​ണം വി​പ​ണ​ന മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. മാ​ന​ന്ത​വാ​ടി മൈ​സൂ​ർ റൂ​ട്ടി​ൽ ആ​രം​ഭി​ച്ച വി​പ​ണ​ന മേ​ള ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

നാ​ട​ൻ രു​ചി​യും ഗു​ണ​മേ​ൻ​മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളും കു​റ​ഞ്ഞ വി​ല​യി​ൽ ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ച് ഓ​ണം വി​പു​ല​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ൻ. വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന അ​ച്ചാ​റു​ക​ൾ, ശ​ർ​ക്ക​ര, ചി​പ്സ്, ഓ​ണ​പ്പൂ​ക്ക​ൾ, ക​റി പൗ​ഡ​റു​ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി​വ മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. കു​ടും​ബ​ശ്രീ സം​രം​ഭ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച വി​പ​ണി ഉ​റ​പ്പാ​ക്കു​ക​യാ​ണ് മേ​ള​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക ഓ​ണ​ക്കി​റ്റു​ക​ളും ക​ടും​ബ​ശ്രീ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്.

750 രൂ​പ വ​രെ​യു​ള്ള കി​റ്റു​ക​ൾ സി​ഡി​എ​സു​ക​ൾ വ​ഴി​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജി​ല്ലാ​ത​ല മേ​ള​യ്ക്ക് പു​റ​മേ ജി​ല്ല​യി​ലെ എ​ല്ലാ സി​ഡി​എ​സു​ക​ളി​ലും ര​ണ്ട് ഓ​ണം വി​പ​ണ​ന മേ​ള​ക​ൾ വീ​തം ന​ട​ക്കു​ന്നു​ണ്ട്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് തൊ​ട്ട​ടു​ത്തു​ള്ള മേ​ള​ക​ളി​ൽ​നി​ന്ന് ഓ​ണ​വി​പ​ണി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലേ​ഖ രാ​ജീ​വ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ പാ​ത്തു​മ്മ, സി. ​ശ​ര​ണ്യ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News Kudumbashree Onam Market

Recent News

Corehub Up