x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ളി​യോ ത​ള​ര്‍​ത്തി​യി​ല്ല, മ​ന​ക്ക​രു​ത്തി​ല്‍ ജീ​വി​തം തു​ന്നി​പ്പി​ടി​പ്പി​ച്ച് ഇ​ന്ദു

ജെ​സ്‌​ന ജോ​ര്‍​ജ്
Published: August 22, 2026 04:21 AM IST | Updated: August 22, 2026 04:21 AM IST

ഇന്ദു തുന്നൽ ജോലിക്കിടെ.

കോ​ഴി​ക്കോ​ട്: ചെ​റു​പ്രാ​യ​ത്തി​ല്‍ പി​ടി​കൂ​ടി​യ പോ​ളി​യോ രോ​ഗ​ത്തി​ന് മു​ന്നി​ല്‍ ത​ള​ര്‍​ന്നി​രി​ക്കാ​തെ വി​ധി​യെ മ​ന​ക്ക​രു​ത്തോ​ടെ തോ​ല്‍​പ്പി​ച്ച് തു​ന്ന​ലി​ല്‍ വി​ജ​യം നേ​ടു​ക​യാ​ണ് താ​മ​ര​ശേ​രി കെ​ട​വൂ​ര്‍ സ്വ​ദേ​ശി​നി പു​ത്ത​ന്‍​പു​ര വീ​ട്ടി​ല്‍ ഇ​ന്ദു. വി​ജ​യ​ത്തി​ന് പ​രി​മി​തി​ക​ള്‍ ഒ​ന്നും ത​ട​സ​മ​ല്ലാ​യെ​ന്ന് ഇ​വ​ര്‍ ഉ​റ​ക്കെ വി​ളി​ച്ചു പ​റ​യു​ന്നു. കേ​വ​ലം മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് ഇ​ന്ദു​വി​നെ ക​ടു​ത്ത പ​നി പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്ദു​വി​ന് പോ​ളി​യോ ബാ​ധി​ച്ച​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന​ങ്ങോ​ട്ടു​ള്ള ഇ​ന്ദു​വി​ന്‍റെ ജീ​വി​തം പോ​രാ​ട്ട​ങ്ങ​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു. വൈ​കാ​തെ ത​ന്നെ ഇ​ന്ദു​വി​ന് പ​ട്ടാ​ള​ക്കാ​ര​നാ​യ ത​ന്‍റെ അ​ച്ഛ​നെ ന​ഷ്ട​പ്പെ​ട്ടു. പി​ന്നീ​ട് അ​മ്മ​യു​ടെ​യും മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും ത​ണ​ലി​ലാ​ണ് അ​വ​ർ വ​ള​ര്‍​ന്ന​ത്.

വി​ധി ഇ​ന്ദു​വി​നെ വീ​ല്‍​ചെ​യ​റി​ലേ​ക്ക് ത​ള്ളി​യി​ട്ടെ​ങ്കി​ലും മ​ന​സ് ത​ള​രാ​തെ വീ​ട്ടു​കാ​രു​ടെ പി​ന്തു​ണ​യോ​ടെ ത​യ്യ​ലി​ല്‍ അ​വ​ര്‍ വൈ​ദ​ഗ്ധ്യം നേ​ടി. ഗു​രു​വാ​യൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ക്ട​റി സെ​ന്‍റ​റി​ൽ നി​ന്നാ​ണ് ഇ​ന്ദു ത​യ്യ​ല്‍ പ​ഠി​ച്ച​ത്. വീ​ട്ടി​ലെ സാ​മ്പ​ത്തി​ക സ്ഥി​തി മോ​ശ​മാ​യ​തോ​ടെ ഇ​ന്ദു താ​മ​ര​ശേ​രി​യി​ലെ ആ​രാ​ധ​നാ മ​ഠ​ത്തി​ന്‍റെ പ്രൊ​വി​ഷ്യ​ല്‍ ഹൗ​സി​ലെ​ത്തി. പി​ന്നീ​ട് അ​വ​ര്‍ വ​ള​ര്‍​ന്ന​ത് ഈ ​മ​ഠ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ 17 വ​ര്‍​ഷ​മാ​യി ഈ ​മ​ഠ​ത്തി​ലെ സി​സ്റ്റ​ര്‍​മാ​രു​ടെ ത​ണ​ലി​ലും സ്‌​നേ​ഹ​വാ​യ്പി​ലു​മാ​ണ് ഇ​വ​ര്‍ ക​ഴി​യു​ന്ന​ത്. "എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ലു​ള്ള ആ​ളു​ക​ള്‍ ഈ ​മ​ഠ​ത്തി​ലെ സി​സ്റ്റ​ര്‍​മാ​രാ​ണ്. എ​ന്‍റെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളി​ലും സ​ഹാ​യ​വു​മാ​യി അ​വ​ര്‍ എ​ന്നോ​ടൊ​പ്പം എ​പ്പോ​ഴു​മു​ണ്ട്. എ​ന്നെ പ​ഠി​പ്പി​ച്ച​തും ഈ ​നി​ല​യി​ലെ​ത്തി​ച്ച​തും അ​വ​രാ​ണ്', ഇ​ന്ദു പ​റ​ഞ്ഞു.

ചെ​റു​പ്രാ​യ​ത്തി​ല്‍ തൊ​ട്ട് ഇ​ന്ദു​വി​ന് താ​മ​ര​ശേ​രി​യി​ലെ ആ​രാ​ധ​നാ സ​ന്യാ​സ​സ​ഭ​യി​ലെ സി​സ്റ്റ​ര്‍​മാ​രു​മാ​യി പ​രി​ച​യ​മു​ണ്ട്. ത​യ്യ​ലി​ന്‍റെ ആ​ദ്യ പാ​ഠ​ങ്ങ​ള്‍ പ​ഠി​ച്ചെ​ടു​ത്ത ഇ​ന്ദു വൈ​കാ​തെ മ​ഠ​ത്തി​ലെ​ത്തി സ്ഥി​ര​താ​മ​സം തു​ട​ങ്ങി. വീ​ട് മ​ഠ​ത്തി​നോ​ട് അ​ടു​ത്താ​യ​തി​നാ​ല്‍ ഇ​ട​യ്ക്ക് അ​മ്മ​യെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യു​മെ​ല്ലാം കാ​ണാ​ന്‍ പോ​കാ​നു​ള്ള സൗ​ക​ര്യ​വും ഇ​ന്ദു​വി​നു​ണ്ട്.

ഇ​ന്ന് വൈ​ദി​ക​ര്‍ കു​ര്‍​ബാ​ന ചൊ​ല്ലു​മ്പോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന കാ​പ്പ​യും ളോ​ഹ​യും അ​ള്‍​ത്താ​ര വി​രി​യു​മെ​ല്ലാം തു​ന്നു​ന്ന​തി​ല്‍ വി​ദ​ഗ്ധ​യാ​ണ് ഈ 45​കാ​രി. ത​യ്യ​ലി​ല്‍ നി​ന്ന് ന​ല്ലൊ​രു വ​രു​മാ​ന​വും ഇ​വ​ര്‍ ഒ​രു മാ​സം നേ​ടു​ന്നു​ണ്ട്. ആ​ദ്യം കു​ര്‍​ബാ​ന​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന കാ​പ്പ​യും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​റ്റ് വ​സ്ത്ര​ങ്ങ​ളു​മാ​ണ് ഇ​ന്ദു പ​ഠി​ച്ചെ​ടു​ത്ത​ത്. ഇ​തി​ന് ശേ​ഷം ളോ​ഹ തു​ന്നു​ന്ന​ത് പ​ഠി​ക്കു​ന്ന​തി​നാ​യി ആ​ലു​വ​യി​ലെ​ത്തി. ഒ​രു ളോ​ഹ തു​ന്നു​ന്ന​തി​ന് ഏ​ക​ദേ​ശം ര​ണ്ട് മു​ത​ല്‍ മൂ​ന്ന് മ​ണി​ക്കൂ​ര്‍ വ​രെ​യാ​ണ് സ​മ​യ​മെ​ടു​ക്കു​ന്ന​തെ​ന്ന് ഇ​ന്ദു പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ശാ​രീ​രി​ക​മാ​യ പ്ര​യാ​സ​ങ്ങ​ളു​ള്ള​തി​നാ​ല്‍ മ​റ്റൊ​രാ​ള്‍ തു​ണി മു​റി​ച്ചു ന​ല്‍​ക​ണം. ളോ​ഹ തു​ന്നു​ന്ന​ത് മ​റ്റൊ​രു വ​സ്ത്രം തു​ന്നു​ന്ന​ത് പോ​ലെ അ​ത്ര എ​ളു​പ്പ​മ​ല്ല. ളോ​ഹ​യു​ടെ തു​ണി മു​റി​യ്ക്കു​ന്ന​തി​നൊ​പ്പം ലൈ​നിം​ഗും വ​യ്ക്ക​ണം. കൂ​ടാ​തെ, കൈ​ക​ള്‍ ഉ​പ​യോ​ഗി​ച്ചും തു​ന്നേ​ണ്ട ചി​ല ഭാ​ഗ​ങ്ങ​ളു​ണ്ട്. ഇ​ത് ക​ഴി​ഞ്ഞി​ട്ടാ​ണ് മെ​ഷീ​നി​ല്‍ ത​യ്ക്കു​ക. മൂ​ന്ന് ഭാ​ഗ​ത്ത് പ്ലീ​റ്റ്‌​സ് ഇ​ടേ​ണ്ട​തി​നാ​ലാ​ണി​ത്.

പ​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ തു​ണി​ത്ത​ര​ങ്ങ​ളും ഇ​ന്ദു സ്വ​യം മു​റി​ച്ച് ത​യ്‌​ച്ചെ​ടു​ക്കും. അ​ള്‍​ത്താ​ര വി​രി​ക​ള്‍, പ​ള്ളി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ ത​ര​ത്തി​ലു​ള്ള അ​ല​ങ്കാ​ര വി​രി​ക​ള്‍, കു​ര്‍​ബാ​ന സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന വെ​ളു​ത്ത ലി​ന​ന്‍ തു​ണി​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ഇ​ന്ദു​വി​ന്‍റെ ക​ര​വി​രു​തി​ല്‍ അ​ണി​ഞ്ഞൊ​രു​ങ്ങും. സ്വ​ന്ത​മാ​യൊ​രു വീ​ട് എ​ന്ന​താ​ണ് ഇ​ന്ദു​വി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​പ്നം. അ​തി​നാ​യി കെ​ട​വൂ​രി​ല്‍ നാ​ല് സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യി​ട്ടു​ണ്ട് അ​വ​ര്‍.

ഇ​ത്ര​നാ​ളും ജോ​ലി ചെ​യ്ത് സ​മ്പാ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് സ്ഥ​ലം വാ​ങ്ങി വീ​ടി​ന്‍റെ ത​റ കെ​ട്ടി​യ​ത്. വീ​ടി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് ഭീ​മ​മാ​യ തു​ക ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​വ​ര്‍ ഇ​പ്പോ​ള്‍. പ്രാ​യ​മാ​കു​മ്പോ​ള്‍ മ​ഠ​ത്തി​ലെ താ​മ​സം ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​മെ​ന്നും സ്വ​ന്ത​മാ​യി വീ​ടു​ണ്ടെ​ങ്കി​ലേ സ​ര്‍​ക്കാ​രി​ല്‍ നി​ന്നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ഇ​ന്ദു താ​മ​സി​ക്കു​ന്ന മ​ഠ​ത്തി​ല്‍ നി​ന്ന് വീ​ടു​ണ്ടാ​ക്കു​ന്ന​തി​ന് കു​റെ​യേ​റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു ക​ഴി​ഞ്ഞു. എ​ങ്കി​ലും ഇ​നി​യും വ​ള​രെ​യ​ധി​കം തു​ക ഇ​ന്ദു ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ത​ന്‍റെ സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​തി​ന് സു​മ​ന​സു​ക​ള്‍ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വ​ര്‍.

Tags : Nattuvishesham District News Polio stitched

Recent News

Corehub Up