x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ട​ത്തി​ൽ പൂ​വ​സ​ന്തം

വെബ് ഡെസ്ക്
Published: August 22, 2026 04:57 AM IST | Updated: August 22, 2026 04:57 AM IST

മം​ഗ​ല​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ചെ​ണ്ടു​മ​ല്ലി​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ല​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ചെ​ണ്ടു​മ​ല്ലി തോ​ട്ട​ത്തി​ൽ പൂ​വ​സ​ന്തം. പൂ​ക്ക​ളു​ടെ മ​നോ​ഹാ​രി​ത കാ​ണാ​നും ആ​സ്വ​ദി​ക്കാ​നും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്.
കൂ​ടു​ത​ൽ സം​ര​ഭ​ങ്ങ​ളു​മാ​യി

കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​ര​ണ​മെ​ന്ന ചി​ന്ത​യി​ലാ​ണ് കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽ ആ​ദാ​യം​കി​ട്ടു​ന്ന പൂ​കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​തെ​ന്നു കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ പൂ​ർ​ണ​പി​ന്തു​ണ​കൂ​ടി ല​ഭി​ച്ച​തോ​ടെ പൂ​കൃ​ഷി ക​ള​ർ​ഫു​ള്ളാ​യി. ജൈ​വ രീ​തി​യി​ൽ ഓ​ണ​ക്ക​നി നി​റ​പ്പൊ​ലി​മ എ​ന്ന പേ​രി​ലാ​യി​രു​ന്നു കൃ​ഷി.

പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പു​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​മ​ഞ്ജു​ള, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ര​മ ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സെ​ക്ര​ട്ട​റി പി.​കെ. ഉ​മ്മ​ർ ഫാ​റൂ​ഖ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഇ​സ്മ​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistricteNews

Recent News

Corehub Up