x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നു​ക​ളി​ല്‍​നി​ന്ന് 40 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി: ഏ​ഴുപേർ ​അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: July 29, 2026 12:36 AM IST | Updated: July 29, 2026 12:36 AM IST

പ്രതീകാത്മക ചിത്രം

പ​ര​വൂ​ര്‍: കേ​ര​ള റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ല്‍ ഏ​ക​ദേ​ശം 40 കി​ലോ ക​ഞ്ചാ​വ്, എം​ഡി​എം​എ, ക​ഞ്ചാ​വ് മി​ഠാ​യി എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. ആ​കെ ഒ​മ്പ​ത് എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഏ​ഴ്പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ല്‍ ര​ണ്ടുപേ​രെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

ദി​ബ്രു​ഗ​ഡ് എ​ക്‌​സ്പ്ര​സ്, കേ​ര​ള എ​ക്‌​സ്പ്ര​സ്, വി​വേ​ക് എ​ക്‌​സ്പ്ര​സ്, നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​ധാ​ന പി​ടി​ച്ചെ​ടു​ക്ക​ലു​ക​ള്‍. പ​രി​ശോ​ധ​ന​യി​ല്‍ റെ​യി​ല്‍​വേ പോ​ലീ​സ്, ആ​ര്‍​പി​എ​ഫ്, ഡാ​ന്‍​സാ​ഫ്, ഇ​ന്‍റലി​ജ​ന്‍​സ് വിം​ഗ് എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി പ​ങ്കെ​ടു​ത്തു.

Tags : Seven Arrested NattuVishasham DistrictNews

Recent News

Corehub Up