x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യുർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: July 29, 2026 01:18 AM IST | Updated: July 29, 2026 01:18 AM IST

പ്രതീകാത്മക ചിത്രം

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ​യും പൂ​ജ​പ്പു​ര റീ​ജ​ണ​ൽ ആ​യൂ​ർ​വേ​ദ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​ളി​യൂ​ർ മ​ണ്ഡ​പ​ത്തി​ൻ​വി​ള തൃ​പ്പാ​ദം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​യുർ​വേ​ദ രോ​ഗ​പ​രി​ശോ​ധ​ന ക്യാ​മ്പ് നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ന​ട​ക്കും.

ഉ​ളി​യൂ​ർ, ന​ഗ​രി​ക്കു​ന്ന് വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഗ്ലൂ​ക്കോ​സ്, ഹീ​മോ​ഗ്ലോ​ബി​ൻ ര​ക്ത​പ​രി​ശോ​ധ​ന, ആ​യൂ​ർ​വേ​ദ രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള വി​ള​ർ​ച്ചാ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും, റൂ​മ​റ്റോ​യി​ഡ് ആ​ർ​ത്രൈ​റ്റീ​സ് ഗ​വേ​ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള​ള ചി​കി​ത്സ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ക്യാ​മ്പി​ൽ ല​ഭി​ക്കും. 30 നു ​ക്യാ​മ്പി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് ആ​ഗ​സ്റ്റ് ആ​റ്, 13 തീ​യ​തി​ക​ളി​ൽ തൃ​പ്പാ​ദ​ത്തി​ൽ തു​ട​ർ​ചി​കി​ത്സാ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാം. ക്യാ​മ്പ് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് കൗ​ൺ​സി​ല​ർ​മാ​രാ​യ ആ​ർ. മ​ധു​വും എം. ​ശ്രീ​കേ​ഷും അ​ഭ്യ​ർ​ഥി​ച്ചു.

Tags : Medical Camp NattuVishasham DistrictNews

Recent News

Corehub Up