x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​തീ​വ്ര മ​ഴ​യി​ല്‍ ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യ​ത് 66 ഉ​രു​ള്‍​പൊ​ട്ട​ല്‍

വെബ് ഡെസ്ക്
Published: August 4, 2026 09:47 PM IST | Updated: August 4, 2026 09:47 PM IST

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്നു.

തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യ​ത് 66 ഉ​രു​ള്‍​പൊ​ട്ട​ലു​ക​ളും 97 മ​ണ്ണി​ടി​ച്ചി​ലും. പീ​രു​മേ​ട് താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യു​മാ​യി 12 മ​ണി​ക്കൂ​റോ​ളം തു​ട​ര്‍​ച്ച​യാ​യി മ​ഴ പെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് 58 ചെ​റു​തും വ​ലു​തു​മാ​യ ഉ​രു​ള്‍​പൊ​ട്ട​ലു​ക​ളാ​ണ് പീ​രു​മേ​ട് താ​ലൂ​ക്കി​ല്‍ മാ​ത്രം ഉ​ണ്ടാ​യ​ത്. 31 സ്ഥ​ല​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യി.

ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കു​ട​യ​ത്തൂ​ര്‍ അ​ടൂ​ര്‍​മ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ നാ​ല് വ​ലി​യ ഉ​രു​ള്‍​പൊ​ട്ട​ലും എ​ട്ട് മ​ണ്ണി​ടി​ച്ചി​ലു​മാ​ണ് തൊ​ടു​പു​ഴ താ​ലൂ​ക്കി​ല്‍ ഉ​ണ്ടാ​യ​ത്. ഇ​ടു​ക്കി താ​ലൂ​ക്കി​ല്‍ മൂ​ന്ന് ഉ​രു​ള്‍​പൊ​ട്ട​ലും 48 ഇ​ട​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്ക്. ദേ​വി​കു​ള​ത്ത് ഒ​രു ഉ​രു​ള്‍​പൊ​ട്ട​ലും ഏ​ഴി​ട​ത്ത് മ​ണ്ണി​ടി​ച്ചി​ലും ഉ​ടു​മ്പ​ഞ്ചോ​ല​യി​ല്‍ മൂ​ന്നി​ട​ത്ത് മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യി. മൂ​ന്നാ​ര്‍ പെ​ട്ടി​മു​ടി​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ജി​ല്ല​യി​ലെ പ​ല മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളും ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​താ മേ​ഖ​ല​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

കാ​ല​വ​ര്‍​ഷം ക​ന​ക്കു​മ്പോ​ള്‍ ഇ​ത്ത​രം മേ​ഖ​ല​ക​ളി​ല്‍​നി​ന്നും കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ കാ​ട്ടു​ന്ന​ത് മെ​ല്ലെ​പ്പോ​ക്കാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ദു​ര​ന്ത​മു​ണ്ടാ​യ​തി​നു ശേ​ഷം മാ​ത്ര​മാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തു വ​രു​ന്ന​ത്.

ഇ​ന്നും അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്നു. അ​തി​തീ​വ്ര മ​ഴ​സാ​ധ്യ​ത​യെ​ത്തു​ട​ര്‍​ന്ന് ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​ന്നും നാ​ളെ​യും ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശി​ച്ചു. ജി​ല്ല​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ രാ​ത്രി യാ​ത്രാ​നി​രോ​ധ​ന​വും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന നി​യ​ന്ത്ര​ണ​വും തു​ട​രു​ക​യാണ്.

മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ എ​ന്നി​വ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​വി​ടെ നി​ന്നു​ള്ള​വ​ര്‍ ക്യാ​മ്പു​ക​ളി​ലേ​ക്കും മ​റ്റും മാ​റ​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ വെ​ള്ളം ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​വ​രും ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ​ണം.

 

ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു

മൂ​ല​മ​റ്റം: മ​ഴ​ക്കെ​ടു​തി​യി​ലും മ​ണ്ണി​ടി​ച്ചി​ലി​നെ​യും തു​ട​ർ​ന്ന് അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡ് ക​ണ്ണി​ക്ക​ൽ തോ​പ്പി​ൽ കോ​ള​നി നി​വാ​സി​ക​ൾ​ക്കാ​യി തു​റ​ന്ന മൂ​ല​മ​റ്റം ഐ​എ​ച്ച്ഇ​പി യു​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ഗോ​പി​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ ചെ​റു​വ​ള്ളാ​ത്ത് തു​ട​ങ്ങി​യ​വ​രും എം​എ​ൽ​എ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​റ​ക്കു​ളം പ​ഞ്ച​യ​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​ര​ന്ത​നി​വാ​ര​ണ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന് ഇ​ല​പ്പ​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കും അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും എ​ൽ​എ​സ്ജി​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​ക്കും എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി. ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​റ​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും കൈ​മാ​റി.

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി

മൂ​ല​മ​റ്റം: മ​ഴ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റാ​ൻ ജി​ല്ലാ ക​ള​ക്‌​ട​റു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ക​ണ്ണി​ക്ക​ൽ ഭാ​ഗ​ത്തു​നി​ന്ന് ഒ​ന്പ​തു പേ​രെ കൂ​ടി മൂ​ല​മ​റ്റം ഐ​എ​ച്ച്ഇ​പി​ജി യു​പി​എ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.

വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് ഇ​ന്ന് അ​വ​ധി

ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യും കാ​റ്റും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​ന്ന് അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു. സ്‌​കൂ​ളു​ക​ള്‍, മ​ദ്ര​സ​ക​ള്‍, ന​ഴ്‌​സ​റി​ക​ള്‍, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ള്‍, സി​ബി​എ​സ്ഇ, ഐ​സി​എ​സ് ഇ ​സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വ​യ്ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന റെ​സി​ഡ​ന്‍​ഷ്യ​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

Tags : Nattuvishesham Local News 66 landslides heavy rains

Recent News

Corehub Up