കൂടരഞ്ഞി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ഹാൻസ് പിടികൂടിയപ്പോൾ.
കൂടരഞ്ഞി: കൂടരഞ്ഞി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് നിരോധിത പുകയില ഉത്പന്നമായ 75 പായ്ക്കറ്റ് ഹാൻസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കോടഞ്ചേരി ശാന്തിനഗർ പടിഞ്ഞാറയിൽ പി.ബി. ബിജുവിനെ (49) തിരുവമ്പാടി പൊലിസ് അറസ്റ്റ് ചെയ്തു.
കൂടരഞ്ഞിയിലെ ഒരു കടയിൽ വിൽപനയ്ക്കായി നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹാൻസ് പിടികൂടിയത്. തിരുവമ്പാടി എസ്എച്ച്ഒ ഇ.കെ. രമ്യയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സീനിയർ സിപിഒ അനൂപ്, ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ അനീസ്, രാഹുൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags : Nattuvishesham Districtnews Deepikanews Hans seized.