വിഴിഞ്ഞം: സുഹൃത്തിന്റെ വീട്ടിൽ തങ്ങിയ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി. പാറശാല കരുമാനൂർ വെട്ടിയോ ട് ചിറ്റൂർക്കാവ് വീട്ടിൽ പരേതനായ തിമത്യോസിന്റെ ഭാര്യ തങ്കാഭായി (75) യെയാണ് വിഴിഞ്ഞത്ത് കൂ ട്ടുകാരിയുടെ വീട്ടിൽ മരിച്ച നി ലയിൽ കണ്ടെത്തിയത്. റിട്ട. പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥയായ തങ്കാഭായിയും വി ഴിഞ്ഞം സ്വദേശിയായ മനോരമയും തമ്മിൽ ജോലിസ്ഥ ലത്തുവച്ച് നേരത്തെ പരിച യമുണ്ടായിരുന്നുവെന്നും ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെ ന്നും വിഴിഞ്ഞം പോലീസ് പറയുന്നു.
ഫോൺ വഴി വിവരമറിഞ്ഞ് വിഴിഞ്ഞത്ത് എത്തിയപ്പോൾ തറയിൽ വിരിച്ചിരുന്ന മെത്തയിൽ അമ്മയെ മരി ച്ച നിലയിൽ കണ്ടെത്തുകയയായിരുന്നുവെന്ന് മകൻ ഷൈൻ പറഞ്ഞു. മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കളറിയിച്ചതിനെ തുടർന്ന് ഫൊറൻസിക് വിഭാഗമുൾപ്പെടെ പരിശോധന നടത്തിയെന്നും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ലെന്നും വിഴിഞ്ഞം പോലീസ്പറഞ്ഞു. മറ്റു മക്കൾ: ജലജകുമാരി,ജയപ്രഭ. മരുമക്കൾ: രാജേന്ദ്രൻ, ബഷീർബാബു.
Tags : 75-year-old woman found dead