x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ


Published: June 26, 2026 12:48 AM IST | Updated: June 26, 2026 12:48 AM IST

ക​ണ്ണൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ, ആ​ർ​മി എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ദേ​ശ​ത്തും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​യെ ക​ണ്ണൂ​ർ ക്രൈം ​ബ്രാ​ഞ്ച് പി​ടി​കൂ​ടി. കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും നി​ര​വ​ധി ത​ട്ടി​പ്പു കേ​സു​ക​ളി​ൽ പ്ര​തി​യാ​യി മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി എ​സ്. സ​ന്തോ​ഷ്‌​കു​മാ​ർ (56) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് എ​സ്പി ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​പി. പ്ര​മോ​ദ്, ഷി​നോ​ജ്, ബി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​റ​ണാ​കു​ളം കാ​ക്ക​നാ​ട്നി​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക്കെ​തി​രേ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ചി​ലും കാ​ട്ടാ​ക്ക​ട, ക​ന​ക​ക്കു​ന്ന്, പ​ന്ത​ളം, അ​ടൂ​ർ, ഏ​നാ​ത്ത്, പു​ളി​കീ​ഴ്, ഹ​രി​പ്പാ​ട്, മം​ഗ​ളൂ​രു ഈ​സ്റ്റ്‌ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 11 കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ ജോ​ലി​യും വീ​സ​യും വാ​ഗ്ദാ​നം ചെ​യ്തും പ്ര​തി ആ​ളു​ക​ളി​ൽ​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : arrested Fraudulently Nattuvishesham Districte news

Recent News

Corehub Up