x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​മാ​യ​വ​ര്‍​ക്ക് ആ​നു​കൂ​ല്യം ഒ​രു​ക്കേ​ണ്ട​തു സ​ര്‍​ക്കാ​രി​ന്‍റെ ക​ട​മ: കെ. ​രാ​ധാ​കൃ​ഷ്ണ​ൻ


Published: June 26, 2026 01:55 AM IST | Updated: June 26, 2026 01:55 AM IST

തൃ​ശൂ​ർ: പ്രാ​യ​മാ​യ​വ​ര്‍​ക്കു ചി​കി​ത്സാ​സ​ഹാ​യ​വും ആ​നു​കൂ​ല്യ​വും ഒ​രു​ക്കി​ക്കൊ​ടു​ക്കു​ക​യെ​ന്ന​തു ജ​നാ​ധി​പ​ത്യ​സ​ര്‍​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണെ​ന്നു കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി പ​റ​ഞ്ഞു. സെ​ന്‍​ട്ര​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹെ​ല്‍​ത്ത് സ്‌​കീം ബെ​ന​ഫി​ഷ​റീ​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ൻ പ്ര​ഥ​മ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൃ​ശൂ​രി​ൽ വെ​ല്‍​ന​സ് സെ​ന്‍റ​ര്‍ വേ​ണ​മെ​ന്ന അ​സോ​സി​യേ​ഷ​ന്‍റെ ആ​വ​ശ്യം കേ​ന്ദ്ര​മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് എം​പി അ​റി​യി​ച്ചു. അം​ഗ​ത്വ​വി​ത​ര​ണോ​ദ്ഘാ​ട​നം രാ​ജ​ന്‍ ജെ. ​പ​ല്ല​ന്‍ എം​എ​ൽ​എ നി​ര്‍​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ർ അ​ഡ്വ. ജോ​യ് ബാ​സ്റ്റ്യ​ൻ, ഇ. ​ന​ന്ദ​കു​മാ​ര്‍, എ.​വി. ശ്രീ​കു​മാ​ര​ന്‍, അ​ഡ്വ. സ​ജീ​വ​ന്‍, വി.​വി. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Radhakrishnan Nattuvishesham Districte news

Recent News

Corehub Up