അടൂർ: അസാപ് കേരളയുടെ സൗജന്യ തൊഴില്‍മേള നാളെ രാവിലെ 10ന് കുളക്കട കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ സംഘടിപ്പിക്കും. ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, സര്‍വീസ് അഡ്വൈസർ, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, ഇവി ടെക്നീഷന്‍, സെയില്‍സ് എക്സിക്യൂട്ടീവ്, ടെക്നിഷന്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഓട്ടോമൊബൈല്‍, ബിരുദം, എച്ച്ഡിസി, ജെഡിസി, എംബിഎ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
https: //forms. gle/qMZhsQ8ZncKC2sEv7 ല്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9495999672, 9496232583.