x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂമി ത​രം​മാ​റ്റത്തിന് ഒ​രുമാ​സ ക​ര്‍​മ​പ​ദ്ധ​തിയുമായി കളക്ടർ


Published: June 26, 2026 04:04 AM IST | Updated: June 26, 2026 04:04 AM IST

കൊ​ച്ചി: ജി​ല്ല​യി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഭൂ​മി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി തീ​ര്‍​പ്പാ​ക്കാ​ന്‍ ജൂ​ലൈ ഒ​ന്നു മു​ത​ല്‍ 30 വ​രെ ഒ​രു മാ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ക​ര്‍​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക നി​ര്‍​ദേ​ശം ന​ല്‍​കി. ത​രം​മാ​റ്റ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​യി​രു​ന്നു നി​ർ​ദേ​ശം.

ജ​ന​ങ്ങ​ളു​ടെ ഈ ​ആ​വ​ശ്യ​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍​പ്പാ​ക്കേ​ണ്ട​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ക​ര്‍​മ​പ​ദ്ധ​തി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി 30ന​കം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ച് ചേ​ര്‍​ത്ത് അ​വ​രു​ടെ പ്രാ​യോ​ഗി​ക വെ​ല്ലു​വി​ളി​ക​ള്‍​ക്ക് പ​രി​ഹാ​രം കാ​ണും. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് നി​ക​ത്താ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം ക്ല​ര്‍​ക്കു​മാ​രെ​യും ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ടു​മാ​രെ​യും പു​ന​ര്‍​വി​ന്യ​സി​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​ഴ്ച​യി​ല്‍ നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യ ടാ​ര്‍​ഗെ​റ്റു​ക​ള്‍ ന​ല്‍​കി വ​ര്‍​ക്ക് ഫ്രം ​ഹോം സൗ​ക​ര്യം അ​നു​വ​ദി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ഓ​രോ ദി​വ​സ​വും തീ​ര്‍​പ്പാ​ക്കി​യ കേ​സു​ക​ളു​ടെ എ​ണ്ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍ ക​ള​ക്ട​റെ നേ​രി​ട്ട് അ​റി​യി​ക്ക​ണം. ഇ​തി​ന് പു​റ​മേ ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ കൃ​ത്യ​മാ​യ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളും ചേ​രും. സ്ഥ​ല​പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​ന്‍ താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്കെ​ടു​ക്കാ​നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

കൃ​ഷി ഓ​ഫീ​സ​ര്‍​മാ​ര്‍ നി​ര​സി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും അ​താ​ത് സ്ഥ​ല​ങ്ങ​ളു​ടെ ജി​യോ ടാ​ഗ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ രേ​ഖ​യാ​യി ന​ല്‍​ക​ണം. കോ​ട​തി ന​ട​പ​ടി​ക​ളി​ലു​ള്ള കേ​സു​ക​ള്‍ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി എ​ല്ലാ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും സ്യൂ​ട്ട് ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​ക്കാ​നും യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ചു.

ഓ​രോ ഫ​യ​ലി​ലും ഓ​രോ ജീ​വി​ത​മാ​ണു​ള്ള​തെ​ന്നും ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ത​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഭൂ​മി കൈ​മാ​റ്റം ചെ​യ്യേ​ണ്ടി വ​രു​മ്പോ​ഴാ​ണ് ത​രം​മാ​റ്റ​ത്തി​നാ​യി ഓ​ഫീ​സു​ക​ളെ സ​മീ​പി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ല്‍ അ​പേ​ക്ഷ​ക​ള്‍ അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

തീ​ര്‍​പ്പാ​ക്കി​യ​ത് 76,800 അ​പേ​ക്ഷ​ക​ള്‍

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 76,800 ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കി. നി​ല​വി​ല്‍ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി ആ​കെ 59,937 അ​പേ​ക്ഷ​ക​ളാ​ണ് തീ​ര്‍​പ്പാ​ക്കാ​നു​ള്ള​ത്. ഇ​തി​ല്‍ ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്കി​ല്‍ 14,606 കേ​സു​ക​ളും ആ​ലു​വ​യി​ല്‍ 12,011 കേ​സു​ക​ളും പ​റ​വൂ​രി​ല്‍ 11,274 കേ​സു​ക​ളും, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കു​ക​ളി​ലാ​യി 8,906 കേ​സു​ക​ളും കു​ന്ന​ത്തു​നാ​ട്ടി​ല്‍ 8,879 കേ​സു​ക​ളും ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ 4,261 കേ​സു​ക​ളു​മാ​ണ് തീ​ര്‍​പ്പാ​ക്കാ​നു​ള്ള​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up