x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത്ത​ങ്ങ കാ​ള​ങ്ക​ണ്ടി​യി​ല്‍ ഭീ​തി സൃ​ഷ്ടി​ച്ച് കാ​ട്ടാ​ന


Published: June 26, 2026 05:21 AM IST | Updated: June 26, 2026 05:21 AM IST

വീ​ടു​ക​ള്‍​ക്ക് ന​ടു​വി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​ന്ന കാ​ട്ടാ​ന.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ കാ​ള​ങ്ക​ണ്ടി​യി​ല്‍ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടാ​ന ഭീ​തി​സൃ​ഷ്ടി​ച്ചു. വീ​ടു​ക​ള്‍​ക്ക് സ​മീ​പ​മെ​ത്തി​യ കാ​ട്ടാ​ന ചു​റ്റു​മ​തി​ല്‍ ത​ക​ര്‍​ക്കു​ക​യും കൃ​ഷി​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ദേ​ശീ​യ​പാ​ത​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന മു​ത്ത​ങ്ങ കാ​ള​ങ്ക​ണ്ടി​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത്.

എ​ട​ത്ത​റ ഭാ​ഗ​ത്ത് ഇ​റ​ങ്ങി​യ കാ​ട്ടാ​ന ദേ​ശീ​യ​പാ​ത​യി​ലൂ​ടെ കാ​ള​ങ്ക​ണ്ടി റോ​ഡി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ കാ​ള​ങ്ക​ണ്ടി അ​ഞ്ജു നി​വാ​സി​ല്‍ ദാ​മോ​ദ​ര​ന്‍റെ മ​തി​ല്‍ ത​ക​ര്‍​ക്കു​ക​യും തെ​ങ്ങി​ന്‍ ന​ശി​പ്പി​ക്കു​യും ചെ​യ്തു.

സ​മീ​പ​വാ​സി​യാ​യ ഗോ​പി​നാ​ഥ​ന്‍റെ വാ​ഴ​യും ഗോ​പി​ദാ​സ​ന്‍റെ പു​ല്‍​കൃ​ഷി​യും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. നാ​ട്ടു​കാ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ കാ​ട്ടാ​ന മു​ന്നോ​ട്ട് നീ​ങ്ങി വി​ടു​ക​ള്‍​ക്ക് സ​മീ​പ​മെ​ത്തി നി ​ല​യു​റ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

സ​മീ​പ​വാ​സി​ക​ളോ​ട് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ഫോ​ണി​ല്‍ വി​ളി​ച്ച് അ​റി​യി​ച്ച​തി​നാ​ലാ​ണ് ആ​ള​പാ​യം സം​ഭ​വി​ക്കാ​തി​രു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ര്‍​ആ​ര്‍​ടി സം​ഘ​മെ​ത്തി​യാ​ണ് ആ​ന​യെ തു​ര​ത്തി​യ​ത്.

വ​ന്യ​മൃ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍ ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up