x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാടുപിടിച്ച് സ്കൂളും പരിസരവും : അ​ധി​കൃ​ത​രു​ടെ ക​നി​വ് കാ​ത്ത് ഊ​രൂ​ട്ടു​കാ​ല ജിഎം​ടി​എ​ച്ച്എ​സ്


Published: June 26, 2026 06:27 AM IST | Updated: June 26, 2026 06:27 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര : വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് വെ​ട്ടി​യി​ട്ട ത​ടി​ക​ള്‍, അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ പാ​ഴ് മ​ര​ങ്ങ​ള്‍, പൊ​ളി​ച്ചു നീ​ക്കാ​ന്‍ തീ​രു​മാ​നി​ക്ക​പ്പെ​ട്ട കെ​ട്ടി​ടം, പ​രി​മി​തി​ക​ളു​ടെ ഈ ​നീ​ള​ന്‍ പ​ട്ടി​ക​യോ​ട് പൊ​രു​തി മു​ന്നോ​ട്ടു പോ​വുകയാണ് ഊ​രൂ​ട്ടു​കാ​ല ഗ​വ. എം​ടിഎ​ച്ച്എ​സ്.

തു​ട​ര്‍​ച്ച​യാ​യി പ​ത്തൊ​ന്പ​താം വ​ര്‍​ഷ​വും എ​സ്​എ​സ്എ​ല്‍സി പരീക്ഷയിൽ ​നൂ​റു​മേ​നി വി​ജ​യ​ത്തി​ള​ക്ക​മു​ണ്ട് ഈ സ്കൂളിന്. ന​ഗ​ര​സ​ഭ​യു​ടെ പ​രി​ഗ​ണ​നകൂ​ടി യ​ഥാ​വി​ധി പ്രാ​പ്ത​മാ​യാ​ല്‍ വ​ജ്ര​ജൂ​ബി​ലി പൂ​ര്‍​ത്തി​യാ​ക്കി​യ ഈ ​വി​ദ്യാ​ല​യ​ത്തി​ന് തു​ട​ര്‍​യാ​ത്ര​ കൂ​ടു​ത​ല്‍ ഗു​ണ​ക​ര​മാ​കും.

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ഒ​ട്ടേ​റെ പ്ര​മു​ഖ​ര്‍ ഈ ​വി​ദ്യാ​ല​യ​ത്തി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. നൂ​റു ക​ണ​ക്കി​നു വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ച്ചി​രു​ന്ന ഊ​രൂ​ട്ടു​കാ​ല എം​ടിഎ​ച്ച്എ​സിന് മ​തി​യാ​യ പ​രി​ഗ​ണ​ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് ല​ഭി​ച്ചി​രു​ന്നി​ല്ലെന്നു പ​രാ​തി​യു​ണ്ട്. ക്ലാ​സ് മു​റി​യോ​ടു ചേ​ര്‍​ന്നു​ള്ള വ​ന്‍​മ​ര​ത്തി​ന്‍റെ കൊ​ന്പു​ക​ള്‍ മു​റി​ച്ച് നി​ല​ത്തി​ട്ടി​ട്ട് കാ​ല​മേ​റെ​യാ​യെ​ങ്കി​ലും ഉ​ചി​ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളോ​ടെ ഇതുവരെയും നീ​ക്കം ചെ​യ്തി​ട്ടി​ല്ല.

അ​വ​യ്ക്കു ചു​റ്റും കാ​ടും പ​ട​ര്‍​പ്പും പി​ടി​ച്ച സാ​ഹ​ച​ര്യ​മാ​ണു നിലവിലു ള്ളത്. വി​ദ്യാ​ല​യ വ​ള​പ്പി​ല്‍ പ​ല​യി​ട​ത്തും നി​ല്‍​ക്കു​ന്ന പാ​ഴ്​ര​ങ്ങ​ള്‍ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നി​ലം​പ​തി​ക്കു​ന്ന​തി​നു മു​ന്പ് മു​റി​ച്ചു മാ​റ്റാ​നു​ള്ള തീ​രു​മാ​ന​വും അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍ തു​ട​രു​ന്നു.
കെ​ട്ടി​ട​ങ്ങ​ളേ​റെ​യു​ണ്ടെ​ങ്കി​ലും ശാ​സ്ത്രീ​യാ​ടി​ത്ത​റ​യി​ല്ലാ​തെ തോ​ന്നും​പ​ടി അ​ങ്ങി​ങ്ങാ​യി നി​ര്‍​മി​ച്ചി​രി​ക്കു​ന്നു വെന്ന​താ​ണ് സത്യം. സ്കൂ​ള്‍ സ​മ​യ​ത്തി​നുശേ​ഷം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നും പ​രാ​തി​യു​ണ്ട്.

സ്മാ​ര്‍​ട്ട് ക്ലാ​സ് മു​റി​ക​ളും എ​സി മു​റി​യുമ​ട​ക്കം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മി​ക​വാ​ര്‍​ന്ന പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ളും ഭൗ​തി​കാ​ന്ത​രീ​ക്ഷ​വും മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ഒ​രുവ​ശ​ത്ത് ശ്ര​മം ന​ട​ക്കു​ന്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള താ​ള​പ്പി​ഴ​ക​ളും ഉ​യ​രു​ന്ന​ത്. നി​ല​വി​ലെ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റും ഭ​ര​ണ​സ​മി​തി​യും ജ​ന​പ്ര​തി​നി​ധി​ക​ളും സ്കൂ​ളി​ന് ക​രു​ത്തു​റ്റ പി​ന്തു​ണ​യേ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ്കൂളി ന്‍റെ അഭ്യുദയകാംക്ഷികൾ.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up