x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ട്ടി​പ്പൊ​ളി​ച്ച​ റോ​ഡ് ടാ​ര്‍ ചെ​യ്തി​ല്ല എം​സി റോ​ഡി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം


Published: June 26, 2026 06:34 AM IST | Updated: June 26, 2026 06:34 AM IST

ച​വി​ട്ടു​വ​രി​ക്ക് സ​മീ​പം എം​സി റോ​ഡി​ല്‍ ക​ലു​ങ്ക് നി​ര്‍മാ​ണ​ത്തി​നാ​യി വെ​ട്ടി​പ്പൊ​ളി​ച്ച ഭാ​ഗം ത​ക​ര്‍ന്ന നി​ല​യി​ല്‍. ഇ​വി​ടം ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍ക്രീ​റ്റ് ചെ​യ്തി​രു​ന്ന​ത് മ​ഴ​യെ​ത്തു​ട​ര

കോ​ട്ട​യം: എം​സി റോ​ഡി​ല്‍ ക​ലു​ങ്ക് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യെ​ങ്കി​ലും റോ​ഡ് ടാ​ര്‍ ചെ​യ്യാ​ത്ത​തി​നാ​ല്‍ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്. എം​സി റോ​ഡി​ല്‍ ചൂ​ട്ടു​വേ​ലി ഭാ​ഗ​ത്ത് ക​ലു​ങ്ക് ന​ന്നാ​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് ഒ​രാ​ഴ്ച മു​മ്പ് റോ​ഡ് കു​റു​കെ വെ​ട്ടി​പ്പൊ​ളി​ച്ച​ത്. ക​ലു​ങ്ക് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യെ​ങ്കി​ലും വെ​ട്ടി​പ്പൊ​ളി​ച്ച ഭാ​ഗം ടാ​ര്‍ ചെ​യ്തി​ല്ല. ഇ​തോ​ടെ​യാ​ണു തി​ര​ക്കേ​റി​യ എം​സി റോ​ഡി​ല്‍ വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വെ​ട്ടി​പ്പൊ​ളി​ച്ച ഭാ​ഗ​ത്ത് കോ​ണ്‍ക്രീ​റ്റ് ചെ​യ്‌​തെ​ങ്കി​ലും ശ​ക്ത​മാ​യ മ​ഴ​യ​ത്ത് കോ​ണ്‍ക്രീ​റ്റ് ഒ​ലി​ച്ചുപോ​യി, വീ​ണ്ടും കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ക​ലു​ങ്കി​ന്‍റെ ഭാ​ഗ​മാ​ക​ട്ടേ റോ​ഡി​നേ​ക്കാ​ള്‍ താ​ഴ്ന്ന നി​ല​യി​ലു​മാ​ണ്. റോ​ഡി​നു കു​റു​കെ​യു​ള്ള ക​ലു​ങ്കി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത്.

റോ​ഡി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ പൊ​ളി​ച്ച​തി​നെ​ത്തു​ട​ര്‍ന്നു ചെ​റി​യ ക​ല്ലു​ക​ളും മ​റ്റും അ​വി​ടെ ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണ്. വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി ടാ​ര്‍ ചെ​യ്ത് ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​സാ​ധ്യ​ത​യും ഒ​ഴി​വാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up