അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ നടത്തിയ ലഹരിവിരുദ്ധ സൈക്കിൾ റാലി എക്സൈസ് പ്രിവന്റീവ് ഓഫീ
അതിരമ്പുഴ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ലഹരിവിരുദ്ധ സന്ദേശവുമായി വിദ്യാർഥികൾ സൈക്കിൾ റാലി നടത്തി. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അഞ്ചു കിലോമീറ്ററോളം സഞ്ചരിച്ച ലഹരിവിരുദ്ധ സൈക്കിൾ റാലി നടത്തിയത്.
രാവിലെ സ്കൂൾ അങ്കണത്തിൽനിന്ന് ആരംഭിച്ച റാലി അതിരമ്പുഴ ടൗൺ, മുണ്ടുവേലിപ്പടി, ഏറ്റുമാനൂർ ടൗൺ വഴി സ്കൂളിൽ തിരികെയെത്തി സമാപിച്ചു. സ്കൂൾ പിടിഎയുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചത്. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ബിപിൻ കട്ടത്തറ റാലി ഉദ്ഘാടനം ചെയ്തു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ കൺമണി കുട്ടൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മിസ്ട്രസ് റോഷ്നി കെ. ജേക്കബ് എന്നിവർ പ്രസംഗിച്ചു. കായികാധ്യാപകൻ ജോഷി ഇമ്മാനുവൽ, സീനിയർ അസിസ്റ്റന്റ് ഫ്രാൻസിസ് സാലസ് എന്നിവർ വിദ്യാർഥികൾക്കൊപ്പം സൈക്കിൾ റാലിക്ക് നേതൃത്വം നൽകി.
ലഹരിക്കെതിരേ പോരാടി എമ്മാവൂസ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍
കോട്ടയം: മനുഷ്യ ജീവിതത്തെയും കുടുംബ ബന്ധങ്ങളെയും സമൂഹത്തിന്റെ സമാധാനത്തെയും തകര്‍ക്കുന്ന ലഹരി വിപത്തിനെതിരേ പോരാടുക എന്ന സന്ദേശവുമായി കടുവാക്കുളം എമ്മാവൂസ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍, കോട്ടയം എക്സൈസ് വിമുക്തി ക്ലബ്ബിന്റെ സഹകരണത്തോടെ കോട്ടയം നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ ഫ്ലാഷ് മോബും വിവിധ പരിപാടികളും അവതരിപ്പിച്ചു.
ലഹരിവിരുദ്ധ പ്രതിജ്ഞയോടൊപ്പം ലഹരിവിരുദ്ധ സന്ദേശ കാര്‍ഡുകളും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. എക്സൈസ് എസ്ഐ അഖില്‍ദേവ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷന്‍ ചെയര്മാന് പി.കെ. വൈശാഖ് സന്ദേശം നല്കി. സ്കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും പരിപാടികള്‍ക്കു നേതൃത്വം നല്കി.
Tags : Local News Nattuvishesham Kottayam