വൈക്കം: നഗരത്തിലെ ഓടയിൽ നിന്ന് കോരിയ മാലിന്യത്തിൽ കാടു വളർന്നിട്ടും നീക്കം ചെയ്യാൻ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ ക്ലീൻ സിറ്റി ഓഫീസ് അടച്ചു പൂട്ടി. ആരോഗ്യ വിഭാഗത്തിന്റെയും ഓഫീസിന്റെയും പ്രവർത്തനം അരമണിക്കൂറോളം തടസപ്പെട്ടു.
തുടർന്ന് നഗരസഭ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ഉടൻ മാലിന്യം നീക്കുമെന്ന ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Tags : Local News Nattuvishesham Kottayam