x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘സ്പെ​​യ്സി’​​നു പ്രേ​​ര​​ണ​​യാ​​യ​​ത് ഏ​​റ്റു​​മാ​​നൂ​​രി​​ൽ​​നി​​ന്നു​​ള്ള നി​​വേ​​ദ​​നം 


Published: June 26, 2026 06:37 AM IST | Updated: June 26, 2026 06:37 AM IST

ഏ​​റ്റു​​മാ​​നൂ​​ർ: സം​​സ്ഥാ​​ന​​ത്തെ പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​ൻ വ​​ള​​പ്പു​​ക​​ളി​​ൽ നാ​​ളു​​ക​​ളാ​​യി കി​​ട​​ന്ന് ന​​ശി​​ച്ച വാ​​ഹ​​ന​​ങ്ങ​​ൾ നീ​​ക്കം ചെ​​യ്യു​​ന്ന​​തി​​ന് സം​​സ്ഥാ​​ന ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന പ്ര​​ത്യേ​​ക പ​​ദ്ധ​​തി​​യാ​​യ സ്പെ​​യ്സി​​നു പ്രേ​​ര​​ണ​​യാ​​യ​​ത് ഏ​​റ്റു​​മാ​​നൂ​​രി​​ൽ​​നി​​ന്നു​​ള്ള നി​​വേ​​ദ​​നം. ഏ​​റ്റു​​മാ​​നൂ​​ർ ജ​​ന​​കീ​​യ വി​​ക​​സ​​ന സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ബി. ​​രാ​​ജീ​​വ് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​ക്ക് ന​​ൽ​​കി​​യ നി​​വേ​​ദ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് ബൃ​​ഹ​​ത്താ​​യ പ​​ദ്ധ​​തി​​ക്ക് ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പ് രൂ​​പം ന​​ൽ​​കി​​യ​​ത്.

ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നോ​​ടു ചേ​​ർ​​ന്നു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത വാ​​ഹ​​ന​​ങ്ങ​​ൾ നി​​റ​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ നാ​​ലു വ​​ർ​​ഷം മു​​മ്പ് ജ​​ന​​കീ​​യ വി​​ക​​സ​​ന സ​​മി​​തി ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക്കും മ​​ന്ത്രി​​ക്കും നി​​വേ​​ദ​​നം ന​​ൽ​​കി​​യി​​രു​​ന്നു. പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നു സ​​മീ​​പ​​ത്തു കൂ​​ടി പോ​​കു​​ന്ന ലി​​ങ്ക് റോ​​ഡി​​ലൂ​​ടെ​​യു​​ള്ള സ​​ഞ്ചാ​​രം ത​​ട​​സ​​പ്പെ​​ടു​​ന്ന രീ​​തി​​യി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ നി​​റ​​ഞ്ഞുകി​​ട​​ക്കു​​ക​​യാ​​ണ്. ഏ​​റെ വ​​ർ​​ഷ​​ങ്ങ​​ളാ​​യി കി​​ട​​ന്ന് തു​​രു​​മ്പെ​​ടു​​ത്തു ന​​ശി​​ച്ച​​വ​​യാ​​ണ് വാ​​ഹ​​ന​​ങ്ങ​​ളി​​ലേ​​റെ​​യും.

പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ ലേ​​ലം ചെ​​യ്തു വി​​ൽ​​ക്കു​​ക​​യോ എ​​ആ​​ർ ക്യാ​​മ്പ് പ​​രി​​സ​​ര​​ത്തേ​​ക്ക് മാ​​റ്റു​​ക​​യോ ചെ​​യ്ത് ഏ​​റ്റു​​മാ​​നൂ​​രി​​ലെ അ​​സൗ​​ക​​ര്യം ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു ആ​​വ​​ശ്യം. എ​​ന്നാ​​ൽ യാ​​തൊ​​രു ന​​ട​​പ​​ടി​​യും ഉ​​ണ്ടാ​​യി​​ല്ല.

പു​​തി​​യ സ​​ർ​​ക്കാ​​ർ ചു​​മ​​ത​​ല​​യേ​​റ്റ ഉ​​ട​​ൻ, ദീ​​ർ​​ഘ​​കാ​​ല സു​​ഹൃ​​ത്താ​​യ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യെ നേ​​രി​​ൽ ക​​ണ്ട് ജ​​ന​​കീ​​യ വി​​ക​​സ​​ന സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ബി. ​​രാ​​ജീ​​വ് ഈ ​​ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ച് നി​​വേ​​ദ​​നം ന​​ൽ​​കി. ആ​​വ​​ശ്യം അ​​ടി​​യ​​ന്ത​​ര​​മാ​​യി പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്ന് മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ബി. ​​രാ​​ജീ​​വി​​ന് ഉ​​റ​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up