x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​ൻ​സി​ന്‍റെ ക​ളി​ക്ക് ക​പ്പ​യും മീ​ൻ​ചാ​റും​


Published: June 26, 2026 07:52 AM IST | Updated: June 26, 2026 07:52 AM IST

ത​ല​യോ​ല​പ്പ​റ​മ്പ് പ​ഴ​മ്പെ​ട്ടി​യി​ലെ ഫ്രാ​ൻ​സ് ആ​രാ​ധ​ക​ർ.

ത​ല​യോ​ല​പ്പ​റ​മ്പ്: ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് നാ​ടാ​കെ വ്യ​ത്യ​സ്ത ആ​വേ​ശ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ത​ല​യോ​ല​പ്പ​റ​മ്പി​ലെ കാ​ർ​ഷി​ക ഗ്രാ​മ​മാ​യ പ​ഴ​മ്പെ​ട്ടി​യി​ലെ ഫ്രാ​ൻ​സ് ആ​രാ​ധ​ക​ർ ത​ങ്ങ​ളു​ടെ ടീം ​ക​ളി​ക്കു​ന്ന ദി​വ​സം കാ​ഴ്ച​ക്കാ​ർ​ക്ക് സ്വ​ന്തം ചെ​ല​വി​ൽ ക​പ്പ​യും മീ​ൻ​ചാ​റും ന​ൽ​കു​ക​യാ​ണ്.

ഫ്ര​ഞ്ച് പ​ട​യു​ടെ ആ​രാ​ധ​ക​രാ​യ പി.​ആ​ർ. നി​ഷാ​ദ്, പി.​ടി. ജ​ഗ​ദീ​ഷ്, പി.​ഡി. ജ​മി​നി, പി.​കെ. ജീ​വ​ൻ, എ​സ്.​ടി. അ​നീ​ഷ്, പി.​ജി. പ്ര​ദീ​പ്, എ.​പി. അ​ജി​ത്ത്, പി.​ജി. ജ​യേ​ഷ് എ​ന്നി​വ​ർ​ക്കൊ​പ്പം ആ​രാ​ധ​ക​രി​ലെ ഇ​ള​മു​റ​ക്കാ​രി​യാ​യ ആ​ൻ​സി​ത ബി. ​പ്ര​സാ​ദു​മാ​ണ് ക​പ്പ​യ്ക്കും മീ​ൻ​ചാ​റി​നും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ വ​രെ നീ​ളു​ന്ന ക​ളി​യാ​വേ​ശ​ത്തി​നൊ​പ്പം ക​പ്പ​യും മീ​ൻ​ചാ​റും കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ കാ​ഴ്ച​ക്കാ​രും ഹാ​പ്പി.

2006 മു​ത​ൽ ഫ്രാ​ൻ​സി​ന്‍റെ മ​ത്സ​ര​ദി​വ​സം ഭ​ക്ഷ​ണം ന​ൽ​കാ​റു​ണ്ടെ​ന്നാ​ണ് ആ​രാ​ധ​ക​കൂ​ട്ടം പ​റ​യു​ന്ന​ത്. ഏ​താ​ണ്ട് 50 ഓ​ളം കാ​ഴ്ച​ക്കാ​ർ ക​ളി​കാ​ണാ​ൻ ഉ​ണ്ടാ​കും. ആ​രാ​ധ​ക​നാ​യ നി​ഷാ​ദി​ന്‍റെ വീ​ട്ടി​ലെ ഹാ​ളി​ൽ 4kUHD പ്രൊ​ജ​ക്ട​ർ ഒ​രു​ക്കി​യാ​ണ് ആ​രാ​ധ​ക​കൂ​ട്ടം ക​ളി​കാ​ണു​ന്ന​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up