x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ള​ശ അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ന് സ്പ​ർ​ശ അ​നു​ഭ​വ സൗ​ഹൃ​ദ പാ​ർ​ക്ക്


Published: June 26, 2026 06:30 AM IST | Updated: June 26, 2026 06:30 AM IST

15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എംപി

ഒ​ള​ശ: കാ​ഴ്ച വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​ക ഹൈ​സ്കൂ​ളാ​യ ഒ​ള​ശ ഗ​വ. ഹൈ​സ്കൂ​ളി​ൽ സ്പ​ർ​ശ അ​നു​ഭ​വ സൗ​ഹൃ​ദ പാ​ർ​ക്ക് സ്ഥാ​പി​ക്കാ​ൻ 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി അ​റി​യി​ച്ചു.

40 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ കാ​ഴ്ച പ​രി​മി​തി​യു​ള്ള​വ​ർ മാ​ത്രം പ​ഠി​ക്കു​ന്ന സ്കൂ​ൾ എ​ന്ന നി​ല​യി​ൽ ദൃ​ശ്യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​സാ​ധ്യ​മാ​യ കാ​ര്യ​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ശ്ര​വ്യ, സ്പ​ർ​ശ, ഗ​ന്ധ, രു​ചി അ​നു​ഭ​വ​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന പാ​ർ​ക്കാ​ണി​ത്. പാ​ഠ്യ​വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ രൂ​പീ​ക​ര​ണ​ത്തി​നും അ​നു​ഭ​വ​വേ​ദ്യ​മാ​യ പ​ഠ​ന​ത്തി​നും ഈ ​പാ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ​ണി​തശാ​സ്ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ബ്രാ​ഞ്ചു​ക​ളാ​യ ജോ​മെ​ട്രി, ആ​ൾ​ജി​ബ്ര, അ​രി​ത്ത​മെ​റ്റി​ക്, ട്രി​ഗ്‌​നോ​മെ​ട്രി, സ്റ്റാ​റ്റി​സ്റ്റി​ക്സ് എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​ന്ന് മു​ത​ൽ പ​ത്ത് വ​രെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ ആ​ശ​യ​ങ്ങ​ൾ പാ​ർ​ക്കി​ന്‍റെ മ​തി​ലു​ക​ളി​ൽ എ​ഴു​ന്ന് നി​ൽ​ക്കു​ന്ന നി​ല​യി​ൽ ചി​ത്രി​ക​രി​ക്കും.

ഗ​ന്ധ ഗു​ണ​ങ്ങ​ൾ അ​റി​യാ​ൻ വി​വി​ധ ഇ​നം ഔ​ഷ​ധ ചെ​ടി​ക​ൾ, പൂ​ച്ചെ​ടി​ക​ൾ എ​ന്നി​വ അ​ട​ങ്ങു​ന്ന സ​സ്യോ​ദ്യാ​നം ഒ​രു​ക്കും.  പ്ര​ധാ​ന ആ​ശ​യ​ങ്ങ​ൾ സ​മ​വാ​ക്യ​ങ്ങ​ൾ എ​ന്നി​വ അ​ലു​മി​നി​യം ഷീ​റ്റി​ൽ ബ്രെ​യി​ൽ ലി​പി​യി​ൽ എ​ഴു​തി സ്ഥാ​പി​ക്കും. ഇ​ത് പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് വ​ലി​യ പ്രി​ന്‍റി​ൽ ആ​ലേ​ഖ​നം ചെ​യ്യും.

ചു​റ്റു​മ​തി​ലി​നോ​ട​നു​ബ​ന്ധി​ച്ച് ചെ​ല​വ് കു​റ​ഞ്ഞ​തും നൂത​ന​വും വ്യ​ത്യ​സ്ത​വും വി​ശാ​ല​ ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​യ പാ​ർ​ക്കാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ന്ന​തെ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി പ​റ​ഞ്ഞു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up