വായനാപക്ഷാചരണത്തോടനുബന്ധിച്ച് അസംപ്ഷന്‍ ഹൈസ്കൂളില്‍ പുസ്തകവലയമൊരുക്കിയപ്പോള്.
സുല്‍ത്താന്‍ ബത്തേരി: വായനപക്ഷാചരണത്തോടനുബന്ധിച്ച് അസംപ്ഷന്‍ ഹൈസ്കൂളില്‍ പുസ്തകവലയമൊരുക്കി. വിദ്യാർഥികളെ വിവിധ ഗ്രൂപ്പുകളാക്കിയാണ് വിദ്യാലയ അങ്കണത്തില്‍ പ്രത്യേക പരിപാടിയൊരുക്കിയത്.
എല്ലാ വിദ്യാര്‍ഥികളും ഒരു പുസ്തകം കൈയ്യില്‍ കരുതിയിരുന്നു. ഒന്നിച്ചു വായന, വായന ദിനസന്ദേശം, പ്രതിജ്ഞ എന്നിവ പുസ്തക വലയത്തില്‍ ഒരുക്കിയിരുന്നു. കൗമാര സ്വപ്നങ്ങള്‍ വായനയുടെ പരിസരത്ത് തളിര്‍ക്കട്ടെ എന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. ഹെഡ്മാസ്റ്റര് ബിനു തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഗീതി റോസ് ജോണ്‍, നെസി ജോസഫ്, സോണിയ ജോര്‍ജ്, ഡാലിയ പീറ്റര്‍, ട്രീസ സെബാസ്റ്റ്യന്‍, റെന്‍സി ജോസഫ്, സി.സി. ഷാജി എന്നിവര്‍ നേതൃത്വം നല്കി.
Tags : Local News Nattuvishesham Wayanad