മുട്ടില്‍ ഡബ്ല്യുഎംഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു.
മുട്ടില്‍: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഡബ്ല്യുഎംഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ലഹരിവിരുദ്ധ വാരാചരണം സംഘടിപ്പിച്ചു. എഎസ്ഐ പി. മുരളീധരന് ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിന്റെ ശാരീരിക, മാനസിക, സാമൂഹിക പ്രത്യാഘാതങ്ങള്‍, ശിക്ഷകള്‍, ലഹരിമുക്ത ജീവിതത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം ക്ലാസെടുത്തു.
പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. സി.പി. ഹേമലതയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സ്റ്റുഡന്റ്സ് യൂണിയന് ലഹരി വിരുദ്ധ ഷൂട്ടൗട്ട് സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും വ്യക്തമാക്കുന്ന പോസ്റ്റര്‍ പ്രചാരണം വിവിധ വകുപ്പുകളിലും കോളജിലെ പ്രധാന കേന്ദ്രങ്ങളിലും നടത്തി.
പോലീസ് ഉദ്യോഗസ്ഥരായ കെ. വിനോദ്, കമറുദ്ദീന്, സ്റ്റുഡന്റ്സ് യൂണിയന് ഭാരവാഹികള്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍, ആന്റി ഡ്രഗ് സെല്‍ അംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags : Local News Nattuvishesham Wayanad