മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നു.
സുല്‍ത്താന്‍ ബത്തേരി: പോലീസിന്റെ ഓപ്പറേഷന് തൂഫാന് പുറമെ ലഹരിക്കെതിരേ ഓപ്പറേഷന് തണ്ടറുമായി എക്സൈസ്. പദ്ധതിയുടെ ഭാഗമായി അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി. പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
അയല്‍ സംസ്ഥാനത്ത് നിന്നു മെത്തുന്ന യാത്ര ചരക്ക് വാഹനങ്ങളെ അരിച്ചുപെറുക്കിയുള്ള പരിശോധനകളാണ് നടന്നുവരുന്നത്. പരിശോധനയില്‍ അധികവും നര്‍ക്കോട്ടി കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇത്തരം കേസുകള്‍ക്ക് ആധാരമായ രാസലഹരി അടക്കമുള്ളവ കണ്ടെത്തുന്നതിന് വാഹനവും വസ്തുക്കളും ശരീരവുമടക്കം പരിശോധന നടത്തിയാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തുന്നത്.
വരും നാളുകളിലും ശക്തമായ പരിശോധന തുടരുമെന്നും ലഹരിമാഫിയയ്ക്കെതിരേ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്നും അധികൃതര്‍ അറിയിച്ചു.
Tags : Local News Nattuvishesham Wayanad