x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ ല​ഭി​ക്കാ​ത്ത​തി​നെ​തി​രേ റോ​ഡി​ല്‍ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ചു


Published: June 26, 2026 05:27 AM IST | Updated: June 26, 2026 05:27 AM IST

ഗ്യാ​സ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ക​ര്‍​ഷ​ക​ന്‍ റോ​ഡി​ല്‍ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ച​പ്പോ​ള്‍.

പു​ല്‍​പ്പ​ള്ളി: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ ല​ഭി​ക്കാ​ത്ത​തി​നെ​തി​രേ റോ​ഡി​ല്‍ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ചു. കാ​പ്പി​സെ​റ്റി​ലെ ചേ​ര്‍​പ്പു​ക​ല്ലി​ങ്ക​ല്‍ സി.​കെ. വി​ജ​യ​നാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​പ്പി​സെ​റ്റ് ക​വ​ല​യി​ലെ റോ​ഡി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​മാ​യി കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഗ്യാ​സ് സി​ലി​ണ്ട​ര്‍ എ​ടു​ക്കു​ന്ന​തി​നാ​യി കാ​പ്പി​സെ​റ്റ് ക​വ​ല​യി​ല്‍ വാ​ഹ​നം കാ​ത്ത് നി​ന്നെ​ങ്കി​ലും തി​രി​ച്ചു​വ​രു​മ്പോ​ള്‍ ഗ്യാ​സ് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ജീ​വ​ന​ക്കാ​ര്‍ പോ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ജീ​വ​ന​ക്കാ​രെ ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ ഗ്യാ​സ് ന​ല്‍​കാ​മെ​ന്ന് ഉ​റ​പ്പ് പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ കാ​ത്തി​രി​ന്നി​ട്ടും ഗ്യാ​സ് ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ വി​ജ​യ​ന്‍ റോ​ഡി​ന് ന​ടു​വി​ല്‍ കി​ട​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് പി​ന്തു​ണ​യു​മാ​യി നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി​യ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​ജ​യ​നെ അ​നു​ന​യി​പ്പി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up