x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാം​സ വി​ല ഏ​കീ​ക​രി​ച്ചു


Published: June 26, 2026 05:19 AM IST | Updated: June 26, 2026 05:19 AM IST

പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് സം​സാ​രി​ക്കു​ന്നു.

പു​ല്‍​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ല്‍ മാം​സ​വി​ല്‍​പ​ന​വി​ല ഏ​കീ​ക​രി​ച്ചു. ഒ​രു കി​ലോ പോ​ത്തി​റ​ച്ചി​ക്ക് 420 രൂ​പ​യും പ​ന്നി​യി​റ​ച്ചി​ക്ക് 320 രൂ​പ​യും കോ​ഴി​യി​റ​ച്ചി ദി​വ​സേ​ന​യു​ള്ള പൊ​തു മാ​ര്‍​ക്ക​റ്റ് വി​ല പ്ര​കാ​രം വി​ല്‍​പ്പ​ന ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്ത് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് വി​ല ഏ​കീ​ക​ര​ണം സം​ബ​ന്ധി​ച്ച് തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. എ​ല്ലാ മാ​സ​വും മോ​ണി​റ്റിം​ഗ്‌ വി​ല നി​ര്‍​ണ​യ ക​മ്മി​റ്റി​യു​ടെ യോ​ഗം ചേ​രാ​നും തീ​രു​മാ​നി​ച്ചു.

എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും പ​രി​സ​ര​വും വ്യ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഗു​ണ​നി​ല​വാ​ര​മു​ള്ള മ​ത്സ്യ, മാം​സം മാ​ത്ര​മേ ക​ട​ക​ളി​ല്‍ വി​ല്‍​പ​ന ന​ട​ത്താ​ന്‍ പാ​ടു​ള്ളൂ​വെ​ന്നും ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​ല്ലാ മാം​സ സ്റ്റാ​ളു​ക​ളി​ലെ​യും വി​ല ഏ​കീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളും മ​ത്സ്യ, മാം​സ വ്യാ​പാ​രി​ക​ളും മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി ചാ​രു​വേ​ലി​ല്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി (ഇ​ന്‍ ചാ​ര്‍​ജ്) ഷീ​ന കെ. ​ദേ​വ​സ്യ, പാ​ക്കം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ്രം ​സു​ജ​ല​ത, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷൈ​ജ മ​ഗേ​ഷ്, അ​രു​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up