x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​വ​ഴി​യി​ലാ​യി ഗോ​ത്ര കു​ടും​ബം : മൂ​ന്നു വ​ര്‍​ഷ​മാ​യി ക​ഴി​യു​ന്ന​ത് പ്ലാ​സ്റ്റി​ക് ഷീ​റ്റ് മേ​ഞ്ഞ കൂ​ര​യി​ല്‍


Published: June 26, 2026 05:20 AM IST | Updated: June 26, 2026 05:20 AM IST

പു​തി​യ വീ​ട് നി​ര്‍​മി​ക്കാ​നാ​യി മാ​ര​ന്‍ ക്ര​മീ​ക​രി​ച്ച സ്ഥ​ലം. സ​മീ​പ​ത്താ​യി നി​ല​വി​ല്‍ താ​മ​സി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഷീ​റ്റ് മേ​ഞ്ഞ ഷെ​ഡ്ഡും കാ​ണാം.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: പു​തി​യ വീ​ടി​നാ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ വാ​ക്കു കേ​ട്ട് ഉ​ണ്ടാ​യി​രു​ന്ന വീ​ട് പൊ​ളി​ച്ച് പെ​രു​വ​ഴി​യി​ലാ​യി ഗോ​ത്ര​കു​ടും​ബം. നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മു​ത്ത​ങ്ങ ചി​റ​മു​ല കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ മാ​ര​നും കു​ടും​ബ​വു​മാ​ണ് ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി പ്ലാ​സ്റ്റി​ക് ഷീ​റ്റ് മേ​ഞ്ഞ കൂ​ര​യി​ല്‍ വ​നാ​തി​ര്‍​ത്തി​യി​ല്‍ ഭീ​തി​യോ​ടെ ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്. പി​എം ജ​ന്‍​മ​ന്‍ പ​ദ്ധ​തി പ്ര​കാ​രം വീ​ട് ല​ഭി​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് ഉ​ണ്ടാ​യി​രു​ന്ന കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന വീ​ട് പൊ​ളി​ച്ച​ത്.

പി​എ​ന്‍ ജ​ന്‍​മ​ന്‍ പ​ദ്ധ​തി പ്ര​കാ​രം വീ​ട് പാ​സാ​യ വി​വ​രം മു​ന്‍ ജ​ന​പ്ര​തി​നി​ധി മു​ഖേ​ന​യാ​ണ് മാ​ര​നും കു​ടും​ബ​വും അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് അ​ധി​കൃ​ത​രു​ടെ വാ​ക്ക് വി​ശ്വ​സി​ച്ച് മാ​ര​ന്‍ കാ​ല​പ​ഴ​ക്കം​ചെ​ന്ന വീ​ട് പൊ​ളി​ച്ച് ഷെ​ഡ് നി​ര്‍​മി​ച്ച് അ​തി​ല്‍ താ​മ​സം മാ​റ്റി. എ​ന്നാ​ല്‍ ഫ​ണ്ട് കി​ട്ടാ​താ​യ​തോ​ടെ വീ​ട് നി​ര്‍​മാ​ണം ഇ​തു​വ​രെ തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല. ഭാ​ര്യ റീ​ന​യു​ടെ പേ​രി​ലാ​ണ് വീ​ട് ല​ഭി​ച്ച​തെ​ങ്കി​ലും ഇ​തു​വ​രെ ഫ​ണ്ട് ല​ഭി​ക്കാ​ത്ത​താ​ണ് വി​ന​യാ​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി ഇ​വ​ര്‍ ഈ ​അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത കൂ​ര​യി​ലാ​ണ് ക​ഴി​യു​ന്ന​ത്. വ​ന​ത്തോ​ട് ചേ​ര്‍​ന്നാ​ണ് ഇ​വ​രു​ടെ കൂ​ര സ്ഥി​തി ചെ​യ്യു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന ഷെ​ഡ്ഡി​ന് സ​മീ​പ​ത്തു​വ​രെ ആ​ന​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ള്‍ എ​ത്താ​റു​ണ്ട്. ആ​ന, ക​ടു​വ ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്ത് ഭീ​തി​യോ​ടെ​യാ​ണ് ഇ​വ​ര്‍ ഓ​രോ ദി​വ​സ​വും ക​ഴി​യു​ന്ന​ത്. വീ​ട് നി​ര്‍​മി​ച്ചു​ന​ല്‍​കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് മാ​ര​നും കു​ടും​ബ​വും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up