അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കേണിച്ചിറ ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ്.
കേണിച്ചിറ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കേണിച്ചിറ ടൗണില്‍ ലഹരിവിരുദ്ധ റാലിയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. കേണിച്ചിറ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കേണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്കൂള്‍, കേണിച്ചിറ പോലീസ്, വാകേരി സ്കൂളിലെ എസ്പിസി അംഗങ്ങള്‍, വേലിയമ്പം സ്കൂളിലെ എസ്പിസി അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കേണിച്ചിറ ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ശ്രദ്ധേയമായി. ഇന്‍ഫന്റ് ജീസസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റാണി മരിയ, കെ.ജെ. ബിനോഷ്, സോഫിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Wayanad