x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ൽ മ​തി​ല്‍ ഇ​ടി​ഞ്ഞു അ​പ​ക​ടം: മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് 5 ല​ക്ഷം അ​നു​വ​ദി​ച്ചു


Published: June 26, 2026 04:06 AM IST | Updated: June 26, 2026 04:06 AM IST

പി​റ​വം: ബം​ഗ​ളൂ​രു ശി​വ​ജി ന​ഗ​ര്‍ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണ് മ​രി​ച്ച ര​ണ്ടു കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ച്ചു. ഇ​വ​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണു മ​ന്ത്രി​സ​ഭാ തീ​രു​മാ​നം.

പ​രി​ക്കേ​റ്റ മൂ​ന്നു പേ​രു​ടെ മു​ഴു​വ​ന്‍ ചി​കി​ത്സാ ചെ​ല​വും സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും. അ​പ​ക​ട​ത്തി​ൽ സ്മി​ത ര​ഘു, കെ.​കെ. ല​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മാ​യ മ​ണി​ക​ണ്ഠ​ന്‍, സി​ജി അ​നി​ല്‍, പ്രീ​തി രാ​ജു എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്കു​വേ​ണ്ടി കു​ടും​ബ​ശ്രീ മി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച വി​നോ​ദ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യാ​ണ് രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ അ​മൃ​തം ന്യൂ​ട്രി​മി​ക്‌​സി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 29ന് ​ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സം തി​രി​കെ നാ​ട്ടി​ലെ​ത്തു​ന്ന വി​ധ​മാ​യി​രു​ന്നു യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. വൈ​കി​ട്ട് ശി​വാ​ജി ന​ഗ​റി​ലെ​ത്തി​യ​പ്പോ​ള്‍ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് സ​മീ​പ​ത്ത് ടാ​ര്‍​പോ​ളി​ന്‍ കെ​ട്ടി​യ​തി​ന​ടി​യി​ല്‍ ക​യ​റി​നി​ന്നു.

ഇ​തി​നി​ടെ മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു പേ​രാണ് മ​രി​ച്ചത്. ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ മ​രി​ച്ച​വ​ര്‍​ക്ക് അ​ഞ്ചു ല​ക്ഷ​വും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ഒ​രു ല​ക്ഷ​വും അ​നു​വ​ദി​ച്ചി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up