x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

17 കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ


Published: June 26, 2026 04:16 AM IST | Updated: June 26, 2026 04:16 AM IST

പെ​രു​മ്പാ​വൂ​ർ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 17 കി​ലോ​ഗ്രാം ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ദ​മ്പ​തി​ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഞാ​റ​ക്ക​ൽ മാ​നാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി അ​രൂ​ക്കാ​ട് ആ​യു​ഷ് (39), ഭാ​ര്യ അ​നി​ക (30) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീം ​പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് വി​പ​ണി​യി​ൽ 18 കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​മെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു. ഇ​വ​രി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊർജിതമാക്കി.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ലു​വ - പെ​രു​മ്പാ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ മാ​റ​മ്പി​ള്ളി​ക്ക് സ​മീ​പം കു​ന്നു​വ​ഴി​ൽ വ​ച്ച് പോ​ലീ​സി​ന്‍റെ വ​ല​യി​ൽ ആ​യു​ഷ് കു​ടു​ങ്ങി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് 1.166 കി​ലോ​ഗ്രാം ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. തു​ട​ർ​ന്ന് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ന്നു​വ​ഴി​യി​ലെ ഫ്‌​ളാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 16 കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​കൂ​ടി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് ഇ​യാ​ളു​ടെ ഭാ​ര്യ അ​നി​ക​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ജൂ​ൺ 12നാ​ണ് ഇ​രു​വ​രും ഫ്ളാ​റ്റി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്. ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് ന​ൽ​കി​യ​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യാ​ണ് എ​റ​ണാ​കു​ളം റൂ​റ​ലി​ൽ ന​ട​ന്ന​തെ​ന്നും അ​തി​മാ​ര​ക​മാ​യ ല​ഹ​രി​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം റെ​യി​ഞ്ച് ഡി​ഐ​ജി ജി.​എ​ച്ച്. യ​തീ​ഷ് ച​ന്ദ്ര​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീം, ​എ​എ​സ്പി ഹാ​ർ​ദി​ക് മീ​ണ, പെ​രു​മ്പാ​വൂ​ർ ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൽ. അ​നി​ൽ​കു​മാ​ർ, എ​സ്‌​ഐ​മാ​രാ​യ അ​സ​രി​ഫ് ഷെ​ഫീ​ഖ്, വി​ഷ്ണു മു​ര​ളി, ജോ​ജോ ജോ​ർ​ജ്, സു​ഭാ​ഷ് ത​ങ്ക​പ്പ​ൻ, അ​ബ്ദു​ൽ ജ​ലീ​ൽ എ​എ​സ്ഐ റെ​നി സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ എം.​ബി. ജ​യ​ന്തി, നി​ഷാ​ദ്, സി​പി​ഒ ഷാ​ൻ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ദ​മ്പ​തി​ക​ളു​ടേ​ത് ര​ണ്ടാം വി​വാ​ഹം

ആ​ലു​വ: വാ​ഴ​ക്കു​ളം കു​ന്നു​വ​ഴി​യി​ലെ ഫ്ളാ​റ്റി​ൽ നി​ന്ന് കോ​ടി​ക​ളു​ടെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ ദ​മ്പ​തി​ക​ളു​ടേ​ത് ര​ണ്ടാം വി​വാ​ഹം. ആ​യു​ഷ് വൈ​പ്പി​ൻ ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​യും അ​നി​ക നോ​ർ​ത്ത് പ​റ​വൂ​ർ മ​ന്നം മാ​ക്ക​നാ​യി സ്വ​ദേ​ശി​നി​യു​മാ​ണ്.

ആ​ദ്യ വി​വാ​ഹ​ത്തി​ൽ ഇ​രു​വ​ർ​ക്കും മ​ക്ക​ളു​ണ്ട്. നാ​ലു വ​ർ​ഷം മു​മ്പാ​ണ് ഇ​വ​ർ വി​വാ​ഹി​ത​രാ​യ​ത്. ആ​യു​ഷി​ന്‍റെ മ​ക്ക​ൾ ആ​ദ്യ ഭാ​ര്യ​ക്കൊ​പ്പ​മാ​ണ്. അ​നി​ക​യു​ടെ മ​ക​ൾ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്. ഫ്ളാ​റ്റി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​മ്പോ​ൾ മ​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

ആ​യു​ഷ് ചെ​റി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​റാ​യി​രു​ന്നു. അ​നി​ക ഹി​മാ​ല​യ പ്രൊ​ഡ​ക്ട്സി​ലെ മു​ൻ ജീ​വ​ന​ക്കാ​രി. ഇ​രു​വ​രും ജോ​ലി​ ഉ​പേ​ക്ഷി​ച്ച ശേ​ഷ​മാ​ണ് ആ​ഢം​ബ​ര ജീ​വി​ത​ത്തി​നാ​യി ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ക​ച്ച​വ​ടം ആ​രം​ഭി​ച്ച​ത്.

ക​ഞ്ചാ​വ്, ഹാ​ഷി​ഷ് ഓ​യി​ല്‍ കേ​സ്: ഒ​ളി​വി​ലായി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ക​ണ​യ​ന്നൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് വാ​ട​ക​യ്ക്ക് വീ​ടെ​ടു​ത്ത് 2021ല്‍ ​ആ​ന്ധ്ര​യി​ല്‍​നി​ന്ന് എ​ത്തി​ച്ച 15 കി​ലോ ക​ഞ്ചാ​വും അ​ഞ്ചു കി​ലോ ഹാ​ഷി​ഷ് ഓ​യി​ലും വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച കേ​സി​ല്‍ അ​ഞ്ചു​ വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ലായി. ര​ണ്ടാം പ്ര​തി​യും ആ​ല​പ്പു​ഴ പ​ഴ​വീ​ട് സ്വ​ദേ​ശി​യു​മാ​യ അ​തു​ല്‍ കൃ​ഷ്ണ​നെ​യാ​ണ് എ​ക്‌​സൈ​സ് ക്രൈം ​ബ്രാ​ഞ്ച് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എ​സ്. സു​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ ഈ ​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി.

ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലും വാ​ങ്ങു​ന്ന​തി​നും കേ​സി​ലെ ഒ​ന്നാം പ്ര​തി​ക്ക് താ​മ​സി​ക്കു​ന്ന​തി​നു​മാ​യി ഇ​യാ​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത വീ​ട്ടി​ല്‍ സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് വി​ല്പന​യ്ക്കാ​യി മൊ​ബൈ​ല്‍ സിം ​കാ​ര്‍​ഡ് ഏ​ര്‍​പ്പാ​ടാ​ക്കി ന​ല്‍​കു​ക​യും ആ​റു ല​ക്ഷം രൂ​പ അ​തു​ല്‍ കൃ​ഷ്ണ​ന്‍ സ​ഹാ​യം ന​ല്‍​കു​ക​യും ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. ഒ​ന്നാം പ്ര​തി ആ​ന്‍റ​ണി​ക്കെ​തി​രെ എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up