x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃഗ​ ശ​ല്യ​ത്തി​ന് ഒ​രു വ​ർ​ഷ​ത്തി​നകം ശാ​ശ്വ​ത പ​രി​ഹാ​രം: ഷി​ബു തെ​ക്കും​പു​റം


Published: June 26, 2026 04:08 AM IST | Updated: June 26, 2026 04:08 AM IST

കോ​ത​മം​ഗ​ലം: ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഘ​ട്ടംഘ​ട്ട​മാ​യി കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ലെ വ​ന്യമൃഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്ന് ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ പ​റ​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ​താ​യി​രു​ന്നു എം ​എ​ൽ​എ. കാ​ട്ട​ന​ക​ൾ വ​നാ​തി​ർ​ത്തി ക​ട​ക്കാ​തി​രി​ക്കാ​ൻ ഫെ​ൻ​സിം​ഗ് ഉ​ൾ​പ്പെ​ടെ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി രാ​വി​ലെ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. കാ​ട്ടാ​ന​യു​ടെ സ​ഞ്ചാ​ര​പാ​ത​ക​ളും വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഫെ​ൻ​സിം​ഗ് സം​വി​ധാ​ന​ങ്ങ​ളും അ​ദ്ദേ​ഹം പ​രി​ശോ​ധി​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ നേ​രി​ട്ട് കേ​ൾ​ക്കു​ക​യും ചെ​യ്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up