x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ​ക്കു​മ​രു​ന്ന് മ​ണ​ത്തു​പി​ടി​ക്കും : തൂ​ഫാ​നി​ൽ താ​ര​മാ​യി ബ്രൂ​ണോ


Published: June 26, 2026 04:14 AM IST | Updated: June 26, 2026 04:14 AM IST

1. ബ്രൂ​ണോ ഹാ​ൻ​ഡ്‌​ല​ർ കെ.​ജി. ശ്രീ​കു​മാ​റി​നൊ​പ്പം. 2. എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് കോ​​​​ള​​​​ജി​​​​ൽ ‘ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ തൂ​​​​​ഫാ​​​​​ന്‍ ദി ​​​​​നാ​​​​

കൊ​ച്ചി: ഏ​തു ല​ഹ​രി​മ​രു​ന്നും ഞൊ​ടി​യി​ട​യി​ൽ മ​ണ​ത്തു​പി​ടി​ച്ച് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ലെ താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ബ്രൂ​ണോ. കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്‍റെ കെ 9 ​സ്ക്വാ​ഡ് അം​ഗ​മാ​ണ് ലാ​ബ്ര​ഡോ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ബ്രൂ​ണോ.

ക​ഞ്ചാ​വ്‌, ച​ര​സ്‌, ഹാ​ഷി​ഷ്‌, ഹാ​ഷി​ഷ്‌ ഓ​യി​ൽ, എം​ഡി​എം​എ എ​ന്നി​വ​യെ​ല്ലാം എ​വി​ടെ ഒ​ളി​പ്പി​ച്ചാ​ലും ബ്രൂ​ണോ മ​ണ​ത്ത് ക​ണ്ടെ​ത്തും. സി​ന്ത​റ്റി​ക്‌ രാ​സ​ല​ഹ​രി​ക​ളു​ടെ മ​ണ​മു​ള്ള സ്യൂ​ഡോ സെ​ന്‍റു​ക​ൾ മ​ണ​പ്പി​ച്ചാ​ണ് ഇ​വ​നെ പ​രി​ശീ​ലി​പ്പി​ച്ച​തെ​ന്ന്‌ ബ്രൂ​ണോ​യു​ടെ ഹാ​ൻ​ഡ്‌​ല​റാ​യ സി​പി​ഒ കെ. ​ജി ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

സി​പി​ഒ സി.​ആ​ർ. ജ്യോ​തി​സാ​ണ് ര​ണ്ടാ​മ​ത്തെ ഹാ​ൻ​ഡ്‌ലർ. ബ്രൂ​ണോ കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്‍റെ ല​ഹ​രി​മ​രു​ന്ന്‌ വേ​ട്ട​യ്‌​ക്കി​റ​ങ്ങി തു​ട​ങ്ങി​യ​ത്‌ അ​ടു​ത്തി​ടെ​യാ​ണ്. മൂ​ന്ന്‌ ല​ഹ​രി വേ​ട്ട​ക​ളി​ലാ​ണ് പ​ങ്കെ​ടു​ത്തി​ട്ടു​ള്ള​ത്‌.

പൊ​തു​വേ ശാ​ന്ത​നെ​ങ്കി​ലും ല​ഹ​രി ​കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​രെ ക​ണ്ടാ​ൽ ഇ​വ​ൻ വെ​റു​തേ വി​ടി​ല്ല. അ​വ​രെ അ​വി​ടെ നി​ന്ന്‌ പോ​കാ​ൻ അ​നു​വ​ദി​ക്കാ​തെ ത​ട​ഞ്ഞു നി​ർ​ത്തി നി​ർ​ത്താ​തെ കു​ര​യ്ക്കും. ഓ​രോ വ​ർ​ക്ക് പൂ​ർ​ത്തി​യാ​ക്കു​മ്പോ​ഴും പ​ന്ത് ന​ൽ​കി അ​ഭി​ന​ന്ദി​ക്കാ​റു​ണ്ടെ​ന്ന് ഹാ​ൻ​ഡ്‌​ല​ർ പ​റ​ഞ്ഞു.

2018ൽ ​ര​ണ്ട​ര മാ​സ​മു​ള്ള​പ്പോ​ഴാ​ണ് തൃ​ശൂ​ർ കേ​ര​ള പോ​ലീ​സ്‌ അ​ക്കാ​ദ​മി​യി​ൽ ബ്രൂ​ണോ എ​ത്തി​യ​ത്‌. എ​ട്ട്‌ വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്‌.

 

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up