x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഷ​ണം; മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍


Published: June 26, 2026 04:05 AM IST | Updated: June 26, 2026 04:05 AM IST

സ​ലിം സി​ക്ക​ന്ത​ര്‍

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ സ്ഥാ​പ​നം കു​ത്തി​ത്തു​റ​ന്ന് അ​ര​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ മോ​ഷ്ടി​ച്ച കേ​സിൽ മ​ഹാ​രാ​ഷ്ട്ര ഔ​റം​ഗാ​ബാ​ദ് സ്വ​ദേ​ശി സ​ലിം സി​ക്ക​ന്ത​ര്‍ ഷെ​യ്ക്കിനെ (59) പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അറസ്റ്റ് ചെ യ്തു. ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ച​ക്ക​ര​പ്പ​റ​മ്പ് ഭാ​ഗ​ത്തു​ള്ള ഇ​മി​ഗ്രേ​ഷ​ന്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ്സ് സ്ഥാ​പ​ന​ത്തി​ന്‍റെ വാ​തി​ൽ ത​ക​ര്‍​ത്താ​ണ് കവർച്ച ന​ട​ത്തി​യ​ത്.

ഈ ​ബി​ല്‍​ഡിം​ഗി​ലെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​തി മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യി. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മും​ബൈ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. മോ​ഷ​ണ​ത്തി​നു​ശേ​ഷം ക​ണ്ണൂ​രി​ലെ​ത്തി​യ പ്ര​തി​യെ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up