മുള്ളന്‍കൊല്ലി സെന്റ് തോമസ് യുപി സ്കൂളില്‍ നടത്തിയ തൂഫാന് വണ്‍ മില്യണ്‍ ഗോള്‍ പരിപാടി.
പുല്‍പ്പള്ളി: സംസ്ഥാന സര്‍ക്കാര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന തൂഫാന് വണ്‍ മില്യണ്‍ ഗോള്‍ പദ്ധതിയില്‍ മുള്ളന്‍കൊല്ലി സെന്റ് തോമസ് യുപി സ്കൂള്‍ ഭാഗമായി.
സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബും സ്പോര്‍ട്സ് ക്ലബ്ബും സംയുക്തമായി നടത്തിയ പരിപാടിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കാളികളായി. ഹെഡ്മിസ്ട്രിസ് മിനി ജോണ്‍ ഉദ്ഘാടനം ചെയ്തു. കെ.എം. നൗഫല്‍, അമല്‍ഡ കുര്യന്, പി.ജെ. സെബാസ്റ്റിയന്, ലിന്‍ഷ തോമസ്, അലീന വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
Tags : Local News Nattuvishesham Wayanad