x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു


Published: June 26, 2026 04:07 AM IST | Updated: June 26, 2026 04:07 AM IST

ജെ​റി​ൻ

പെ​രു​മ്പാ​വൂ​ർ: വ​ധ​ശ്ര​മ കേ​സ് പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. കോ​ട​നാ​ട് കു​റി​ച്ചി​ല​ക്കോ​ട് മ​യൂ​ര​പു​രം​ സ്വ​ദേ​ശി ജാ​തി​ക്ക​ട​വ് വീ​ട്ടി​ൽ ജെ​റി​ൻ സാം​സ​ണെ(26)​യാ​ണ് വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്.

റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. കൊ​ല​പാ​ത​ക​ശ്ര​മം, ദേ​ഹോ​പ​ദ്ര​വം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്. ക​ഴി​ഞ്ഞ മാ​ർ​ച്ച് ഏ​ഴി​ന് മ​ല​യാ​റ്റൂ​ർ മ​ണ​പ്പാ​ട്ടു​ചി​റ​യു​ടെ സ​മീ​പം കാ​റും ഇ​യാ​ളു​ടെ ബൈ​ക്കും കൂ​ട്ടി​മു​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി കാ​റി​ന്‍റെ ചി​ല്ല് ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യും ബ​മ്പ​റും ഫോ​ഗ്‌​ലൈ​റ്റും ച​വി​ട്ടി പൊ​ട്ടി​ക്കു​ക​യും കാ​ർ ഡ്രൈ​വ​റെ അ​സ​ഭ്യം പ​റ​യു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നും,

മാ​ർ​ച്ച് 15ന് ​കാ​ട​പ്പാ​റയിലെ ഒരു വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക​ത്തി​കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കൽപ്പിക്കു​ക​യും ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ ഇ​യാ​ളു​ടെ മ​ക്ക​ളി​ൽ ഒ​രാ​ളെ ക​മ്പി​വ​ടി കൊ​ണ്ട് ത​ല​യി​ല​ടി​ച്ച് പ​രി​ക്കേ​ൽപ്പിക്കു​ക​യും ചെ​യ്ത​തി​നും കാ​ല​ടി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ട് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കോ​ട​നാ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ എ.​എ​സ്. സ​രി​ൻ, എഎസ്ഐ അ​നീ​ഷ് കു​ര്യാ​ക്കോ​സ്, സിപിഒമാ രായ കെ.​എ​ൻ. പ്ര​വീ​ൺ, കെ.​ആ​ർ. മ​ധു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up