പത്തനംതിട്ട: ദേശീയ സെന്‍സസ് 2027 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇന്നലെ വൈകുന്നേരം അഞ്ചുവരെ സെല്‍ഫ് എന്യുമറേഷന് പൂര്‍ത്തിയാക്കിയത് 18,679 കുടുംബങ്ങള്‍. 1976 പേര് സെല്‍ഫ് എന്യുമറേഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ 20,655 കുടുംബങ്ങള്‍ ജില്ലയിലേ സെല്‍ഫ് എന്യുമറേഷന്റെ ഭാഗമായി. ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ മാത്രമാണ് സെല്‍ഫ് എന്യുമറേഷന് നടത്തേണ്ടത് എന്നതിനാലാണ് ഒരു സെല്‍ഫ് എന്യുമറേഷനെ ഒരു കുടുംബമായി പരിഗണിക്കുന്നത്. 16ന് ആരംഭിച്ച സെല്‍ഫ് എന്യുമറേഷൻ 30 ന് അവസാനിക്കും. ജൂലൈ ഒന്നു മുതല്‍ ഉദ്യോഗസ്ഥര്‍ ഈ വിവരങ്ങള്‍ക്കായി വീടുകളിലെത്തും.
സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നതിനു മുന്‍പ് വ്യക്തികള്‍ക്ക് സ്വയം കുടുംബത്തിന്റെ കൃത്യമായ വിവരങ്ങള്‍ സുരക്ഷിതമായി ഓണ്‍ലൈനായി സമര്‍പ്പിക്കാനാണ് സെല്‍ഫ് എന്യുമറേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്.
കളക്ടറേറ്റ്, താലൂക്ക് ഓഫീസുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളില്‍ തയാറാക്കിയിട്ടുള്ള ഹെല്പ് ഡെസ്കിലെത്തിയും സെല്‍ഫ് എന്യുമറേഷന് പൂര്‍ത്തിയാക്കാവുന്നതാണ്.
സെല്‍ഫ് എന്യുമറേഷന് വെബ്സൈറ്റ് - http://se.census.gov.in
സംശയങ്ങള്‍ക്ക് വിളിക്കാം : 1855 (ടോള്‍ ഫ്രീ).