x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​നാ​ത്ത് സ്റ്റേ​ഷ​ൻ​പ​രി​ധി​യി​ലെ മോ​ഷ​ണം: സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ൽ


Published: June 26, 2026 03:01 AM IST | Updated: June 26, 2026 03:01 AM IST

അ​ടൂ​ർ: എ​നാ​ത്ത് വീ​ടു​ക​ളി​ൽ ന​ട​ത്തി​യ മോ​ഷ​ണ​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ലാ​യി. ഏ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മോ​ഷ​ണ​ങ്ങ​ൾ ആ​സൂ​ത്ര​ണം​ചെ​യ്ത തേ​നി ഉ​ത്ത​മ പാ​ള​യം ബം​ഗ്ലാ​മേ​ടം സ്ട്രീ​റ്റി​ൽ ച​ന്ദ്ര​ൻ (61) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തേ മോ​ഷ​ണ​ക്കേ​സി​ൽ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ജെ​റ്റ്‌ലി (30), രാ​ജ (57) എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

മേ​യ് 31ന് ​വ​യ​ല​യി​ൽ വീ​ടി​ന്‍റെ ക​ത​ക് ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി 15 ഗ്രാം ​സ്വ​ർ​ണ​വും 60,000 രൂ​പ​യും ക​വ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ആ​റി​ന് നെ​ടു​മ​ൺ അ​ഴ​ക​ത്ത്പ​ടി​യി​ൽ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ ക​യ​റി സി​സി​ടി​വി കാ​മ​റ​യു​ടെ ഡി​വി​ആ​റും മോ​ഷ്ടി​ച്ചി​രു​ന്നു. വീ​ട്ടു​മു​റ്റ​ത്തു കി​ട​ന്ന ജീ​പ്പി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്തു.

ഏ​നാ​ത്ത് എ​സ്ഐ വി​ഷ്ണു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up