x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ ല​ഘൂ​ക​ര​ണ​ത്തി​ന് സ​മ​ഗ്ര പ​ദ്ധ​തി: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍


Published: June 26, 2026 03:13 AM IST | Updated: June 26, 2026 03:13 AM IST

കോ​ന്നി ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​ര്‍ നീ​ല​ക​ണ്ഠ​ന്‍ മെ​മ്മോ​റി​യ​ല്‍ ഹാ​ളി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം പ​രി​ഹ​രി​ക്കു​ന്ന​തി​നു സ​ര്‍​ക്കാ​ര്‍ സ​മ​ഗ്ര​പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് വ​നം വ​ന്യ​ജീ​വി മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍. കോ​ന്നി, റാ​ന്നി വ​ന​മേ​ഖ​ല​ക​ളി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ കേ​ള്‍​ക്കു​ന്ന​തി​നും പ​രി​ഹാ​ര​ത്തി​നു​മാ​യി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ന്യ​മൃ​ഗ​ങ്ങ​ളെ വ​ന​ത്തി​ല്‍​ത്ത​ന്നെ നി​ല​നി​ര്‍​ത്തു​ന്ന​ത്, അ​വ നാ​ട്ടി​ലെ​ത്തി​യാ​ല്‍ ആ​ഘാ​തം കു​റ​യ്ക്കു​ന്ന​ത്, ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ഷ്ട​പ​രി​ഹാ​രം എ​ന്നി​ങ്ങ​നെ മൂ​ന്ന് ഘ​ട​ക​ങ്ങ​ളാ​ണ് പ​ദ്ധ​തി​ക്കു​ള്ള​ത്.

വ​ന്യ​ജീ​വി​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​തു ത​ട​യാ​ന്‍ വ​ന​ത്തി​നു​ള്ളി​ലെ വി​ഭ​വ​ങ്ങ​ളു​ടെ ല​ഭ്യ​ത പ​രി​ശോ​ധി​ക്കും. കി​ട​ങ്ങ്, സൗ​രോ​ർ​ജ വേ​ലി, തൂ​ക്കു​വേ​ലി തു​ട​ങ്ങി​യ​വ​യോ​ടൊ​പ്പം ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തി പു​തി​യ മാ​ര്‍​ഗ​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ക്കും. നാ​ട്ടി​ലെ​ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ജ​ന​ങ്ങ​ള്‍​ക്ക് അ​പ​ക​ടം ഉ​ണ്ടാ​കാ​തെ തി​രി​കെ അ​യ​യ്ക്കും. ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കും.

രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മ​ന്ത്രി കോ​ന്നി, റാ​ന്നി വ​നം​ഡി​വി​ഷ​ൻ മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി യോ​ഗം ചേ​ർ​ന്ന​ത്.

ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക അ​പ​ര്യാ​പ്തം

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ചെ​യ്തു ന​ട​പ​ടി സ്വീ​ക​രി​ക്കും. കൃ​ഷി​നാ​ശ​ത്തി​ന് ഇ​ന്‍​ഷ്വ​റ​ന്‍​സ് എ​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന ല​ക്ഷ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്. പൊ​തു​മേ​ഖ​ല ഇ​ന്‍​ഷ്വ​റ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍​ന്ന് പ്രീ​മി​യം കു​റ​ഞ്ഞ രീ​തി​യി​ല്‍ ഇ​ത് ന​ട​പ്പാ​ക്കും. എം​എ​സി​ടി​ക്കു സ​മാ​ന​മാ​യ പ​ദ്ധ​തി​യാ​ണ് പ​രി​ഗ​ണ​ന​യി​ൽ. കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

റാ​ന്നി​യി​ലേ​ക്ക് സാ​റ്റ​ലൈ​റ്റ് ആ​ർ​ആ​ർ​ടി

വ​നം വ​കു​പ്പി​ന്‍റെ റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീ​മു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കും. 73 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ വ​ന​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​വ​യാ​ണ്. ആ​ർ​ആ​ർ​ടി​ക​ളു​ടെ എ​ണ്ണം ഇ​നി കൂ​ട്ടാ​നാ​കി​ല്ല. റാ​ന്നി എം​എ​ൽ​എ​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് സാ​റ്റ​ലൈ​റ്റ് ആ​ർ​ആ​ർ​ടി അ​നു​വ​ദി​ക്കാ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 92 കോ​ടി രൂ​പ ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍​ഷം വ​ക​യി​രു​ത്തി. വ​നം​വ​കു​പ്പി​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ത്ത ഏ​ജ​ന്‍​സി​ക​ളെ ഒ​ഴി​വാ​ക്കും.

വ​നാ​തി​ര്‍​ത്തി​യി​ലു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കാ​യി അ​ടു​ത്ത മാ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​വ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച് പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ട്ട​യ​ഭൂ​മി​യി​ലെ മ​രം മു​റി​ക്ക​ൽ സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത വ​രു​ത്തും

പ​ട്ട​യ​ഭൂ​മി​യി​ൽ ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യം മ​ന്ത്രി​യു​ടെ മു​ന്പാ​കെ എം​എ​ൽ​എ​മാ​ര​ട​ക്കം ഉ​ന്ന​യി​ച്ചു. ഇ​ത് ഒ​രു വൈ​കാ​രി​ക വി​ഷ​യ​മാ​യി ക​ണ്ട് ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​വു​മു​ണ്ടാ​യി. മ​ക്ക​ളു​ടെ വി​വാ​ഹം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്വ​ന്തം ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു​വി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ. വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണാ​ൽ​പോ​ലും മു​റി​ച്ചു​മാ​റ്റാ​ൻ അ​നു​മ​തി വേ​ണം.

മു​റി​ച്ചു​മാ​റ്റി​യ മ​രം അ​വി​ടെ​ത്ത​ന്നെ ഇ​ട​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കു​റെ​യ​ധി​കം ഇ​ള​വു​ക​ൾ ല​ഭി​ച്ചി​രു​ന്നു​വെ​ന്ന് യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു. അ​ക്കാ​ല​യ​ള​വി​ലെ ഉ​ത്ത​ര​വു​ക​ൾ പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്കു മ​ന്ത്രി നി​ർ​ദേ​ശ​വും ന​ൽ​കി.

പ​ട്ട​യ പ്ര​ശ്ന​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തും

മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പ് അ​നാ​വ​ശ്യ​മാ​യ ത​ട​സ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. നാ​റാ​ണം​മൂ​ഴി തെ​ക്കേ​ത്തൊ​ട്ടി പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. വ​നം, റ​വ​ന്യു വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ഇ​ട​പെ​ട്ട് പ​രി​ഹ​രി​ക്കേ​ണ്ട പ​ട്ട​യ വി​ഷ​യ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ സ​മീ​പ​നം വ​നം​വ​കു​പ്പ് സ്വീ​ക​രി​ക്കും. വ​നം​വ​കു​പ്പി​നെ ക​ർ​ഷ​ക​ർ ശ​ത്രു​ക്ക​ളാ​യി കാ​ണേ​ണ്ട​തി​ല്ല.

നി​ര​വ​ധി പ​രി​മി​തി​ക​ൾ​ക്കു ന​ടു​വി​ലാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​ട​ശേ​രി​ക്ക​ര ഒ​ളി​ക​ല്ലി​ലെ ആ​ദി​വാ​സി​ക​ളു​ടേ​ത​ട​ക്ക​മു​ള്ള പ​ട്ട​യ വി​ഷ​യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ആ​ദി​വാ​സി കു​ട്ടി​ക​ളു​ടെ യാ​ത്ര​യ്ക്കാ​യി ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി​യി​ൽ വാ​ഹ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ മ​ന്ത്രി ജി​ല്ലാ ക​ള​ക്‌​ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

കാ​ട്ടു​പ​ന്നി​യു​ടെ ഇ​റ​ച്ചി വി​ൽ​ക്കാ​നാ​കി​ല്ല

നി​ല​വി​ൽ അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് പ​ന്നി​യെ വെ​ടി​വ​യ്ക്കാ​നു​ള്ള അ​ധി​കാ​രം ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ഷൂ​ട്ട​ർ​മാ​രു​ടെ കു​റ​വു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം അ​റി​യി​ച്ചാ​ൽ ന​ട​പ​ടി​യെ​ടു​ക്കാം. സ്പെ​ഷ​ൽ ഡ്രൈ​വി​ലൂ​ടെ കാ​ട്ടു​പ​ന്നി നി​ർ​മാ​ർ​ജ​ന​ത്തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ‌​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. കൊ​ല്ല​പ്പെ​ടു​ന്ന പ​ന്നി​യു​ടെ മാം​സം വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ വി​ല്പ​ന ന​ട​ത്താ​ൻ നി​ല​വി​ലെ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ല. നാ​ട്ടി​ൽ ഇ​പ്പോ​ഴു​ള്ള​ത് കാ​ട്ടു​പ​ന്നി അ​ല്ലെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. കാ​ട്ടി​ൽ​നി​ന്നെ​ത്തി നാ​ട്ടി​ൽ പെ​റ്റു​പെ​രു​കി​യ പ​ന്നി​ക​ൾ​ക്കും കാ​ട്ടു​പ​ന്നി​യു​ടെ പ​രി​ര​ക്ഷ ല​ഭി​ക്കു​ന്നു​ണ്ട്. കേ​ന്ദ്ര വ​നം​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കാ​ട്ടു​പ​ന്നി​ക്കു പ്ര​ത്യേ​ക പ​രി​ര​ക്ഷ​യു​ണ്ട്.

ഇ​തു മാ​റ​ണ​മെ​ങ്കി​ൽ ഇ​വ​യെ ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​ണം. ഇ​തി​നാ​യു​ള്ള ശ്ര​മ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ക്ഷു​ദ്ര​ജീ​വി പ്ര​ഖ്യാ​പ​നം ന​ട​ത്താ​ൻ കേ​ന്ദ്രം ത​യാ​റാ​യി​ല്ല. പ​ക​രം ഇ​വ ക​ർ​ഷ​ക​ർ​ക്കു ശ​ല്യ​മു​ണ്ടാ​ക്കു​ന്ന​താ​യി​ക​ണ്ട് കേ​ര​ള സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ ആ​റു​മാ​സ കാ​ലാ​വ​ധി ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി ശ​ല്യ​ക്കാ​രാ​യ​വ​യെ വെ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​ത്.

പ​രാ​തി​ക​ളു​ന്ന​യി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ

കാ​ട്ടു​മൃ​ഗ ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ മു​ന്പാ​കെ കോ​ന്നി​യി​ലും റാ​ന്നി​യി​ലും എ​ത്തി​യ​ത്. എം​പി, എം​എ​ൽ​എ​മാ​ർ, ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രി​ൽ​നി​ന്നു​ള്ള പ​രാ​തി​ക​ളാ​ണ് മ​ന്ത്രി സ്വീ​ക​രി​ച്ച​ത്. ഇ​വ​രെ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

കോ​ന്നി ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​ര്‍ നീ​ല​ക​ണ്ഠ​ന്‍ മെ​മ്മോ​റി​യ​ല്‍ ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, അ​ഡീ​ഷ​ണ​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് (സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി) പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ന്‍, ദ​ക്ഷി​ണ മേ​ഖ​ലാ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഡോ. ​ആ​ര്‍. ക​മ​ല​ഹാ​ര്‍, ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദീ​ന്‍, കോ​ന്നി ഡി​എ​ഫ്ഒ ആ​യു​ഷ് കു​മാ​ര്‍, റാ​ന്നി ഡി​എ​ഫ്ഒ എ​ന്‍. രാ​ജേ​ഷ്, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ര്‍, ആ​ര്‍​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​എ​സ്. ശി​വ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

വ​ട​ശേ​രി​ക്ക​ര ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, അ​ഡീ​ഷ​ണ​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ന്‍, ദ​ക്ഷി​ണ മേ​ഖ​ലാ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഡോ. ​ആ​ര്‍. ക​മ​ല​ഹാ​ര്‍, ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദീ​ന്‍,

ഡി​എ​ഫ്ഒ​മാ​രാ​യ എ​ന്‍. രാ​ജേ​ഷ്, ആ​യു​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​രോ​ൺ ബി​ജി​ലി പ​ന​വേ​ലി​ൽ, ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ർ, അം​ഗ​ങ്ങ​ൾ, വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up